കലിപ്പൻ്റെ കാന്താരിയായിരുന്നു ഒരു സമയത്ത് വളരെ ട്രെൻഡായി മാറിയിരുന്നത്. എന്തിനും ഏതിനം ദേഷ്യപ്പെടുന്ന പങ്കാളിയെ ആരാധിക്കുന്ന പലരുമുണ്ടാവും. ഒന്നും രണ്ടും ദിവസം ഇതൊരു പ്രശ്നമേ ആയിരിക്കില്ല. എന്നാൽ നീണ്ടകാലത്തേക്കുള്ള ബന്ധങ്ങളിൽ ഇതൊരു വലിയ പ്രശ്നമാകാനേ തരമുള്ളൂ. എല്ലാവരും ആരോഗ്യകരമായ ഒരു ബന്ധം ആഗ്രഹിക്കാറുണ്ട്. പക്ഷെ പല കാരണങ്ങൾ കൊണ്ടും ബന്ധം വഷളായി പോകാറുണ്ട് എന്നതാണ് സത്യം. വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നാണ് ഓരോരുത്തരും വരുന്നത്. പരസ്പരം വ്യത്യാസങ്ങൾ മനസിലാക്കി സന്തോഷത്തോടെ ജീവിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലർ ആക്രമണാത്മക പങ്കാളികളാകാം, നിന്ദ്യമായ പരാമർശങ്ങൾ നടത്തും, വാക്കാൽ ദുരുപയോഗം ചെയ്യാം അല്ലെങ്കിൽ പണം തടഞ്ഞുവയ്ക്കാം അങ്ങനെ പങ്കാളികൾക്കിടയിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കാം. ചില സമയത്ത് ഭക്ഷണത്തിന്റെയും ഫാഷൻ സെൻസിന്റെയും വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ പോലും നിയന്ത്രിക്കുന്നവരുണ്ട്. ആദ്യമൊക്കെ ഇത് പലരും സഹിക്കുമെങ്കിലും പിന്നീട് ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. അമിതമായ ദേഷ്യമുള്ളവരെ തിരിച്ചറിയാൻ ചില എളുപ്പമാർഗങ്ങളുണ്ട്.
ഒരു വ്യക്തിക്ക് ദേഷ്യമുണ്ടാകാൻ പല കാരണങ്ങളുണ്ടാവാം. ചില സന്ദർഭങ്ങളിൽ ദേഷ്യം വരുന്നത് സ്വാഭാവികമാണ്. പക്ഷെ അമിതമായ ദേഷ്യം പലപ്പോഴും അത്ര നല്ല കാര്യമല്ല. ഹോർമോൺ അസുന്തിലാവസ്ഥ, ജീവിത സാഹചര്യം, ജീവശാസ്ത്ര പരമായ ഘടകങ്ങൾ, വൈകാരിക നിയന്ത്രണ കഴിവുകൾ,അനാരോഗ്യകരമായ കോപ്പിംഗ് മെക്കാനിസങ്ങൾ എന്നിവ മാനസിക ഘടകങ്ങളിൽ ഉൾപ്പെടുന്നു. പാരിസ്ഥിതിക ഘടകങ്ങളിൽ സാമൂഹികവും സാംസ്കാരികവുമായ സ്വാധീനങ്ങൾ, കുടുംബത്തിന്റെ ചലനാത്മകത, അക്രമം അല്ലെങ്കിൽ ആഘാതം എന്നിവ ഉൾപ്പെടുന്നുണ്ടെന്നതാണ് പ്രധാനം. ഇത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നോക്കാം.
സന്തോഷവും സമാധാനവുമാണ് എപ്പോഴും വലുത്. ഒരു ബന്ധത്തിൽ സന്തോഷമില്ലെങ്കിൽ അതിന് യാതൊരു അർത്ഥവുമില്ല. പങ്കാളിയ്ക്ക് ഒരു പ്രശ്നമുണ്ടെന്ന് മനസിലാക്കിയാൽ അതിനെ മാറ്റാനുള്ള വഴികളാണ് കണ്ടുപിടിക്കേണ്ടത്. അവരെ അത് മനസിലാക്കി കൊടുക്കേണ്ടത് പ്രധാനമാണ്. അവരെ അതിൽ നിന്ന് പുറത്ത് വരാൻ പ്രോത്സാഹിപ്പിക്കുക. ഉദാഹരണത്തിലൂടെ അവരെ പ്രോത്സാഹിപ്പിക്കുക. ചിലപ്പോൾ അവർ നിങ്ങളെ എതിർക്കാനുള്ള സാധ്യത കൂടുതലാണ്. അല്ലെങ്കിൽ സന്തോഷത്തോടെ നിങ്ങളൊടൊപ്പം ആ യാത്രയിൽ അവർ പങ്ക് ചേരാനുള്ള സാധ്യതയും കൂടുതലാണ്.
ദേഷ്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ ആ ദേഷ്യത്തെ അംഗീകരിക്കാൻ ശ്രമിക്കുക. ചില സന്ദർഭങ്ങളിൽ ദേഷ്യം ഉണ്ടാകുന്നത് അംഗീകരിക്കാൻ പഠിക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷെ ദേഷ്യം അക്രമമായി മാറാൻ അനുവദിക്കരുത്. അത്തരം സന്ദർഭങ്ങളെ കൃത്യമായി നിരസിക്കാനും എതിർക്കാനും പഠിക്കുക. ഒരു അന്തർലീനമായ വികാരം നിമിത്തം അവർ കോപിച്ചിരിക്കാമെന്ന് അംഗീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുക.
എന്താണ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത് അല്ലെങ്കിൽ അസ്വസ്ഥതയുണ്ടാക്കുന്നത് എന്ന് കൃത്യമായി പങ്കാളിയ്ക്ക് മനസിലാക്കി കൊടുക്കുക. സ്വീകാര്യമല്ലാത്തത് എന്താണെന്ന് നിങ്ങളുടെ പങ്കാളിയെ അറിയിക്കുകയും അത് ചെയ്യാതിരിക്കാൻ അവരെ ഉപദേശിക്കേണ്ടതും വളരെ പ്രധാനമാണ്. കാരണം ഇത് പ്രശ്നങ്ങളെ ഒഴിവാക്കാൻ ഒരു പരിധി വരെ സഹായിക്കും. വ്യക്തമായ അതിരുകൾ ഉള്ളതും അവരുടെ പ്രവർത്തനങ്ങൾക്ക് ഒരു ദൃഢമായ അനന്തരഫലങ്ങൾ പട്ടികപ്പെടുത്തുന്നതും സഹായകമാകും.
പങ്കാളിയെ പ്രകോപിപ്പിക്കുന്നത് എന്താണെന്ന് കൃത്യമായി മനസിലാക്കുക. ചില ചെറിയ കാര്യങ്ങൾ അല്ലെങ്കിൽ സ്വാഭാവങ്ങൾ പങ്കാളിയെ പ്രകോപിപ്പിക്കാൻ കാരണമാകാറുണ്ടെങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക. ഒഴിവാക്കാൻ പറ്റുന്നതാണെങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക. ബന്ധത്തിനുള്ളിൽ അവർക്ക് സുരക്ഷിതത്വവും തോന്നാൻ അവരുടെ ട്രിഗറുകൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പങ്കാളിയുടെ ട്രിഗറുകൾ അറിയുകയും ശാന്തവും സമാധാനവും സന്തോഷവും വാത്സല്യവും ഉള്ള ചെറിയ നിമിഷങ്ങളിൽ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യകരമായ ഒരു ബന്ധം വളരുന്നു.
ആക്രമണോത്സുകതയുള്ള ഒരാളുടെ കൂടെ ആയിരിക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടായിരിക്കും. അതിനാൽ, സ്വയം അനുകമ്പ പരിശീലിക്കുക. നിങ്ങൾക്ക് ആശ്വാസം പകരാൻ കഴിയും - നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ദൈനംദിന അടിസ്ഥാനത്തിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്ത് നല്ല രീതിയിൽ മനസിനെ സന്തോഷിപ്പിക്കുക. നടക്കാൻ പോകുക, പ്രിയപ്പെട്ട ഭക്ഷണം നിങ്ങൾക്കായി പാചകം ചെയ്യുക, സ്വയം കെട്ടിപ്പിടിക്കുക അല്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക.
Post a Comment