കാര്‍ഷിക മേഖലയില്‍നിന്ന് നിരന്തരം ഉയരുന്ന ആവശ്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുഭാവ പൂര്‍ണമായ സമീപനം. 14 ഇനം ഖാരീഫ് വിളകള്‍ക്ക് മിനിമം താങ്ങുവില വര്‍ധിപ്പിച്ചു. നെല്ല്, ചോളം, റാഗി, സോയാ ബീന്‍സ്, നിലക്കടല, പരുത്തി ഉള്‍പ്പെടെ 14 ഇനങ്ങള്‍ക്കാണ് മിനിമം താങ്ങുവില വര്‍ധിപ്പിച്ചത്. കര്‍ഷകരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് മിനിമം താങ്ങുവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്. ഇതിലൂടെ 2 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ 35,000 കോടി രൂപയാണ് കര്‍ഷകര്‍ക്ക് അധികമായി ലഭിക്കുക.
നെല്ലിന് താങ്ങുവില വര്‍ധിപ്പിച്ച തീരുമാനം കേരളത്തിലെ കര്‍ഷകര്‍ക്കും ഏറെ ഗുണം ചെയ്യും. പുതുക്കിയ താങ്ങുവില അനുസരിച്ച് നെല്ല് ക്വിന്റലിന് 2300 രൂപയായിരിക്കും. 118 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28.20 രൂപയായിരുന്നു കേരളത്തില്‍ നെല്ലിന്റെ താങ്ങുവില. ഇതില്‍ 20.80 രൂപ കേന്ദ്രവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. ഇതില്‍ 1070 കോടി രൂപ കേന്ദ്ര വിഹിതം സ്ഥാനത്തിന് ഇനിയും കിട്ടാനുണ്ട്.
കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള ഹരിയാന, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി കര്‍ഷകരെ കൂടെനിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
Post a Comment