ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹെഗന്‍ ബെല്ലാ സെന്ററില്‍ സ്‌പെഷ്യലൈസ്ഡ് കോഫി അസോസിയേഷന്‍ സംഘടിപ്പിച്ച വേള്‍ഡ് ഓഫ് കോഫി- 2024 എക്‌സിബിഷനില്‍ ഇത്തവണ കേരളത്തില്‍നിന്നുള്ള കാപ്പി കര്‍ഷകരും എക്‌സ്‌പോര്‍ട്ടര്‍മാരും പങ്കെടുത്തതായി വ്യവസായമന്ത്രി പി രാജീവ്. സര്‍ക്കാര്‍ ഒരുക്കിയ സ്റ്റാളില്‍ സര്‍ക്കാര്‍തന്നെ മുന്‍കൈ എടുത്താണ് കര്‍ഷകരുള്‍പ്പെടെയുള്ള സംഘത്തിന് യാത്രയടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിനല്‍കിയത്. മൂന്നുദിവസം നീണ്ട സമ്മേളനത്തില്‍ വയനാട് റോബസ്റ്റ കോഫി തേടി നിരവധിപേര്‍ കേരള സ്റ്റാളിലെത്തിയതെന്ന് മന്ത്രി പി രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വ്യവസായമന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹെഗന്‍ ബെല്ലാ സെന്ററില്‍ സ്‌പെഷ്യലൈസ്ഡ് കോഫീ അസോസിയേഷന്‍ സംഘടിപ്പിച്ച വേള്‍ഡ് ഓഫ് കോഫി 2024 എക്‌സിബിഷനില്‍ ഇത്തവണ കേരളത്തില്‍ നിന്നുള്ള കാപ്പി കര്‍ഷകരും എക്‌സ്‌പോര്‍ട്ടര്‍മാരും പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സ്റ്റാളില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്താണ് കര്‍ഷകരുള്‍പ്പെടെയുള്ള സംഘത്തിന് യാത്രയടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിനല്‍കിയത്. 3 ദിവസം നീണ്ട സമ്മേളനത്തില്‍ വയനാട് റോബസ്റ്റ കോഫിയെ തേടി നിരവധി പേരാണ് കേരളത്തില്‍ നിന്നുള്ള സ്റ്റാളിലെത്തിയത്. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ബിസിനസുകാരുമടക്കം വലിയ തിരക്കാണ് സ്റ്റാളിലുണ്ടായത്.
വ്യത്യസ്തമായ മണവും സ്വാദുമാണ് വയനാട് റോബസ്റ്റ കോഫിയെ ശ്രദ്ധേയമാക്കുന്നത്. എസ്പ്രസ്സോ ഉള്‍പ്പെടെയുള്ള വിവിധയിനം വിലകൂടിയ കാപ്പികള്‍ തയ്യാറാക്കാന്‍ പലപ്പോഴും റോബസ്റ്റ കോഫി ഉപയോഗിക്കുന്നു. ആഗോള മാര്‍ക്കറ്റിലേക്കുള്‍പ്പെടെ വലിയ രീതിയില്‍ കടന്നുകയറാന്‍ വലിയൊരു അവസരമാണ് റോബസ്റ്റ കോഫിക്ക് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. കടല്‍ കടന്ന് പോകുന്ന കേരളത്തിന്റെ കാപ്പികളിലേക്ക് മറ്റൊരു പേര് കൂടി ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
Post a Comment