ഉരുളക്കിഴങ്ങ് 65 ഉണ്ടാക്കുന്നത് എങ്ങനെ?

ഉരുളക്കിഴങ്ങ് 65 ഉണ്ടാക്കുന്നത് എങ്ങനെ?

 

ഉരുക്കിഴങ്ങ് കൊണ്ടുള്ള 65 കഴിച്ചിട്ടുണ്ടോ? ചിക്കനും കോളിഫ്‌ളവറും ഉപയോഗിച്ചുള്ള 65 ട്രൈ ചെയ്യാത്തവര്‍ ചുരുക്കമേ കാണൂ. ഇത് ചെറിയ വ്യത്യാസത്തോടെയുള്ള റെസിപ്പിയാണ്. നാലുമണി കാപ്പിക്ക് ബെസ്റ്റ്. 

ആവശ്യമായ ചേരുവകള്‍:-

ഉരുളക്കിഴങ്ങ്- 2 എണ്ണം

മുളകുപൊടി- 2 ടേബിള്‍ സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

കുരുമുളകുപൊടി- അര ടീസ്പൂണ്‍

വറ്റല്‍മുളക്- 2 എണ്ണം

പച്ചമുളക്- 3 എണ്ണം

ഇഞ്ചി- രണ്ട് ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി- രണ്ട് ടേബിള്‍സ്പൂണ്‍

കോണ്‍ഫ്‌ളവര്‍- രണ്ട് ടേബിള്‍സ്പൂണ്‍

മൈദ- രണ്ട് ടേബിള്‍സ്പൂണ്‍

തൈര്- 2 ടേബിള്‍സ്പൂണ്‍

കറിവേപ്പില- ആവശ്യത്തിന്

സവാള- 2 എണ്ണം

മല്ലിയില- കുറച്ച്

തയ്യാറാക്കുന്ന വിധം:-

രണ്ട് ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങ് ചെറുതായി അരിയുക, അല്ലെങ്കില്‍ ഗ്രേറ്റ് ചെയ്‌തെടുക്കുക. അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് അല്‍പ്പസമയം വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ശേഷം വെള്ളം കളഞ്ഞെടുക്കുക. ഇതിലേക്ക് എരിവനനുസരിച്ച് മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, വറ്റല്‍മുളക് ചതച്ചത്, രണ്ട് ടേബിള്‍സ്പൂണ്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേര്‍ത്തിളക്കുക. 

രണ്ട് ടേബിള്‍സ്പൂണ്‍ കോണ്‍ഫ്‌ളേവറും രണ്ട് ടേബിള്‍സ്പൂണ്‍ മൈദയും ചേര്‍ത്തിളക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍വച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മസാല പുരട്ടി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് അരിഞ്ഞത് അല്‍പ്പം വീതം ഉരുട്ടി എണ്ണയില്‍ ചേര്‍ത്തു വറുത്തെടുക്കുക.

മറ്റൊരു പാന്‍ അടുപ്പില്‍വച്ച് അല്‍പ്പം എണ്ണയൊഴിച്ചു ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, എന്നിവ ചെറുതായി അരിഞ്ഞതും, രണ്ട് വറ്റല്‍മുളകും, മൂന്ന് പച്ചമുളക് നീളത്തതില്‍ അരിഞ്ഞതും, സവാള ചെറുതായി അരിഞ്ഞതും, അല്‍പ്പം കറിവേപ്പിലയും ചേര്‍ത്തു വഴറ്റുക.

ഒരു ബൗളില്‍ അല്‍പ്പം തൈരെടുത്ത് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്, അല്‍പ്പം കോണ്‍ഫ്‌ളേവര്‍ എന്നിവ ഇളക്കി പാനില്‍ ചേര്‍ക്കുക. ചെറുതായി വറ്റിവരുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങുകൂടി ചേര്‍ത്തിളക്കുക. അല്‍പ്പം മല്ലിയില ചേര്‍ത്ത് അടുപ്പില്‍നിന്നു മാറ്റാം. ചെറുചൂടോടെ ഉപയോഗിക്കാം. 

Post a Comment

Before post Ad



 

Facebook

whatsapp group join banner