കേന്ദ്രബജറ്റ്; കൃഷിക്കും തൊഴിലിനും ഊന്നല്‍

കേന്ദ്രബജറ്റ്; കൃഷിക്കും തൊഴിലിനും ഊന്നല്‍

 

കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. മോദി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. 

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍:-

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തെ പരിശരഹിത വായ്പ.

ആദായനികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി ഇല്ല.

ബിഹാറിനു മാത്രമായി 26,000 കോടിയുടെ വികസനം, 11,500 കോടി പ്രളയസഹായം.

ആന്ധ്രപ്രദേശിന് 15,000 കോടിയുടെ വികസന പാക്കേജ്.

കാന്‍സറിനുള്ള 3 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.

മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു

സ്വര്‍ണം, വെള്ളി കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.

തുകല്‍, തുണി എന്നിവയ്ക്ക് വില കുറയും.

25 ധാതുക്കള്‍ക്ക് എക്സൈസ് തീരുവ ഒഴിവാക്കി.

അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു.

എക്സ്റേ ട്യൂബുകള്‍ക്ക് തീരുവ കുറച്ചു.

ഗരീബ് കല്യാണ്‍ യോജനയുടെ പ്രയോജനം 80 കോടി പേര്‍ക്ക്.

10,000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍.

തൊഴിലന്വേഷകരെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി. പുതുതായി ജോലിയില്‍ കയറുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം ഇന്‍സെന്റീവായി നല്‍കും. 15,000 രൂപ വരെ ശമ്പളമുള്ളവര്‍ക്കാണ് ആനുകൂല്യം. മൂന്ന് തവണകളായി നേരിട്ട് അക്കൗണ്ടില്‍ പണമെത്തും.

കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് പദ്ധതി.

അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിക്ക് സാമ്പത്തിക സഹായം.

പട്ന- പൂനെ എക്സ്പ്രസ് വേ, ബുക്സാര്‍-ഭഗല്‍പൂര്‍ ഹൈവേ, ബോധ്ഗയ-രാജ്ഗിര്‍-വൈശാലി- ദര്‍ഭംഗ റോഡ്, ബുക്സറില്‍ ഗംഗാനദിക്ക് മുകളിലൂടെ ഇരട്ട ലൈന്‍ പാലം എന്നിവയ്ക്ക് 26,000 കോടി.

രാജ്യത്തിനകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ.

മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ.

ഭൂമി രജിസ്ട്രി തയ്യാറാക്കും. ഭൂമി രജിസ്ട്രിക്ക് കീഴില്‍ ആറ് കോടി കര്‍ഷകര്‍.

10,000 ബയോ ഇന്‍പുട്ട് റിസോഴ്സ് സെന്ററുകള്‍.

കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് 1.52 ലക്ഷം കോടി.

പച്ചക്കറി ഉല്‍പാദനത്തിന് ക്ലസ്റ്ററുകള്‍.

വിദ്യാഭ്യാസം, നൈപുണി വികസനം, തൊഴില്‍ എന്നിവയ്ക്ക് 1.48 ലക്ഷം കോടി.

1000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും.

10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ സഹായം.

നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണി നയം.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.1 കോടി യുവതയ്ക്ക് തൊഴില്‍, നൈപുണി വികസനം.

മത്സ്യ മേഖലയില്‍ നികുതിയിളവ്.

ചെമ്മീന്‍, മീന്‍ തീറ്റയ്ക്കുള്ള നികുതിയില്‍ ഇളവ്

പണപ്പെരുപ്പം നിയന്ത്രിക്കാനായി. യുവാക്കള്‍ക്കായി പ്രധാനമന്ത്രി 5 ഇന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. വിദ്യാഭ്യാസ, നൈപുണി മേഖലയ്ക്ക് 1.48 ലക്ഷം കോടി രൂപ അനുവദിക്കും. സ്ത്രീകള്‍, കര്‍ഷകര്‍, ചെറുപ്പക്കാര്‍, സാധാരണക്കാര്‍ എന്നിവരുടെ ഉന്നമനമാണ് ലക്ഷ്യം. തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും.

കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ പ്രോത്സാഹനം നല്‍കും. കാര്‍ഷിക മേഖലയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കഴിയുന്ന വിളകള്‍ പ്രോത്സാഹിപ്പിക്കും. 6 കോടി കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ നിര്‍മിക്കും, 5 വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ദേശീയ സഹകരണ നയം നടപ്പാക്കും എന്നിങ്ങനെയാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.

Post a Comment

Before post Ad



 

Facebook

whatsapp group join banner