ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1040 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സ്‌പെഷ്യലിസ്റ്റ് കാഡര്‍ ഓഫിസര്‍ (എസ്‌സിഒ) ഒഴിവുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 8 ആണ് അവസാന തീയതി.
എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദര്‍ശിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത പ്രകാരം ഒന്നോ ഒന്നിലധികം തസ്തികകളിലേക്കോ അപേക്ഷിക്കാവുന്നതാണ്. റിലേഷന്‍ഷിപ്പ് മാനേജര്‍, വി പി വെല്‍ത്ത്, റീജ്യനല്‍ മാനേജര്‍, ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസര്‍, സെന്‍ട്രല്‍ റിസര്‍ച്ച് ടീം തുടങ്ങിയ തസ്തികകളിലാണ് നിയമനം. ഓരോ പോസ്റ്റിന്റെയും വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കാവുന്ന പ്രായപരിധി എന്നിവ വ്യത്യസ്തമാണ്. സൈറ്റില്‍നിന്ന് ഇതു സംബന്ധിച്ച വിശദമായ വിവരം ലഭിക്കും. കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം നടത്തുക.
sbi.co.in സന്ദര്‍ശിച്ച് ആപ്ലിക്കേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. വ്യക്തിഗത വിവരങ്ങള്‍ നല്‍കിയശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് രേഖകള്‍ അപ്‌ലോഡ് ചെയ്ത് പേമെന്റ് നടത്താം. ഇന്റര്‍വ്യൂന് ശേഷമാണ് നിയമനം നടത്തുക.
Post a Comment