പ്രതിരോധ മേഖലയില്‍നിന്ന് കെല്‍ട്രോണിന് സുപ്രധാന ഓര്‍ഡര്‍ ലഭിച്ചതായി വ്യവസായമന്ത്രി പി രാജീവ്. 17 കോടിയുടെ ഓര്‍ഡറിലൂടെ 2000ത്തിലധികം ട്രാന്‍സ്ഡ്യൂസര്‍ എലമെന്റുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറാണ് കുറ്റിപ്പുറം കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡിന് ലഭിച്ചത്. പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയില്‍നിന്ന് കെഇസിഎല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡര്‍ ആണിതെന്ന് മന്ത്രി ഫേസ് ബുക്കില്‍ പങ്കുവച്ച തന്റെ പോസ്റ്റില്‍ പറയുന്നു.
വ്യവസായമന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
പ്രതിരോധ മേഖലയില്‍ നിന്ന് കെല്‍ട്രോണിന് വീണ്ടും സുപ്രധാന ഓര്‍ഡര്‍ ലഭിച്ച സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. 17 കോടിയുടെ ഓര്‍ഡറിലൂടെ 2000ത്തിലധികം ട്രാന്‍സ്ഡ്യൂസര്‍ എലമെന്റുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡറാണ് കുറ്റിപ്പുറം കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡിന് ലഭിച്ചത്. പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയില്‍ നിന്നും കെ ഇ സി എല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡര്‍ ആണിത്.
ഇന്ത്യന്‍ നാവികസേനയുടെ പ്രധാന പദ്ധതികളിലൊന്നായ എ.എസ്.ഡബ്‌ള്യൂ ഷാലോ വാട്ടര്‍ ക്രാഫ്റ്റിലെ സോണാറുകള്‍ക്ക് ആവശ്യമായ നൂതന ട്രാന്‍സ്ഡ്യൂസര്‍ എലമെന്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് മുഖേന ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. സമുദ്രത്തിനടിയിലുള്ള ശബ്ദ തരംഗങ്ങളിലൂടെ മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ പ്രധാന ഘടകമാണ് ട്രാന്‍സ്ഡ്യൂസറുകള്‍.
രാജ്യത്ത് ആഭ്യന്തരമായി ട്രാന്‍സ്ഡ്യൂസറുകള്‍ നിര്‍മ്മിക്കുന്ന സുപ്രധാന പൊതുമേഖലാ സ്ഥാപനമാണ് കെ ഇ സി എല്‍. ഒട്ടനവധി വര്‍ഷങ്ങളായി അണ്ടര്‍ വാട്ടര്‍ മേഖലയിലേക്ക് വിവിധതരം പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഇന്ത്യന്‍ നാവികസേനയ്ക്കായി കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.
Post a Comment