ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വായ്പാ പദ്ധതിയിലേക്ക് സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു. 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. മൂന്നുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ആറുമുതല്‍ എട്ട് ശതമാനം വരെ പലിശനിരക്കിലാണ് വായ്പ അനുവദിക്കുക. 84 മാസം വരെയാണ് തിരിച്ചടവ് കാലാവധി. അപേക്ഷകന് 40 വയസ് കഴിയാന്‍ പാടില്ല.
അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി. അഗ്രികള്‍ച്ചര്‍, ബിഫാം, ബയോ ടെക്നോളജി, ബിസിഎ, എല്‍എല്‍ബി, എംബിഎ, ഫുഡ് ടെക്നോളജി, ഫൈന്‍ ആര്‍ട്ട്സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മുതായവ) വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം.
മെഡിക്കല്‍/ ആയുര്‍വേദ/ ഹോമിയോ/ സിദ്ധ/ ദന്തല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവില്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ്, ഡയറി ഫാം, അക്വാ കള്‍ചര്‍, ഫിറ്റ്‌നസ് സെന്റര്‍, ഫുഡ് പ്രോസസിങ് യൂനിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യു കള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എന്‍ജിനീയറിങ് വര്‍ക്ക് ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും.
പദ്ധതി അടങ്കല്‍ തുകയുടെ 95 ശതമാനം വരെയാണ് വായ്പ ലഭിക്കുക. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പത്തുകയുടെ 20 ശതമാനം (രണ്ടു ലക്ഷം) പിന്നാക്ക വികസന കോര്‍പറേഷന്‍ സബ്‌സിഡിയായി അനുവദിക്കും. മുടക്കം കൂടാതെ തിരിച്ചടവ് നടത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ 7306022541, 0494 2432275(തിരൂര്‍), 0471 2577539 (തിരുവനന്തപുരം) എന്നീ നമ്പരുകളില്‍ ലഭിക്കും.
Post a Comment