നിങ്ങള്‍ക്ക് ഐറ്റിഐയിലോ പോളിടെക്‌നിക്കിലോ ഡിപ്ലോമയോ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഉണ്ടോ? എങ്കില്‍, 2000 തൊഴിലുകള്‍ നിങ്ങളെ മാടിവിളിക്കുകയാണ്. എല്‍&റ്റി കമ്പനിക്കു മാത്രം വേണം 1200 പേരെ. ആക്‌സിസ് ബാങ്ക് അടക്കമുള്ള ബാങ്കുകാര്‍ക്ക് 300 പേരെ ആവശ്യമുണ്ട്. ബി.കോം പാസായിരിക്കണം. ഇനി മറ്റ് സാധാരണ ഡിഗ്രി മാത്രമുള്ള 500 പേര്‍ക്കും അവസരമുണ്ടെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഫേസ്ബുക്കില്‍ അറിയിച്ചു.
മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നിങ്ങള്‍ക്ക് ഐറ്റിഐയിലോ പോളിടെക്‌നിക്കിലോ ഡിപ്ലോമയോ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഉണ്ടോ? എങ്കില്‍ 2000 തൊഴിലുകള്‍ നിങ്ങളെ മാടിവിളിക്കുകയാണ്. എല്‍&റ്റി (Larsen & Toubro) കമ്പനിക്കു മാത്രം വേണം 1200 പേരെ. ആക്‌സിസ് ബാങ്ക് അടക്കമുള്ള ബാങ്കുകാര്‍ക്ക് 300 പേരെ ആവശ്യമുണ്ട്. ബി.കോം പാസായിരിക്കണം. ഇനി മറ്റു സാധാരണ ഡിഗ്രി മാത്രമുള്ള 500 പേര്‍ക്കും അവസരമുണ്ട്.
നിങ്ങള്‍ ചെയ്യേണ്ടത് ഇതോടൊപ്പമുള്ള ഗൂഗിള്‍ ഫോം (https://forms.gle/c1WVJDbsWn-CyzxuU8) പൂരിപ്പിച്ച് അയക്കുക. 2024 ജൂലൈ 27 ശനിയാഴ്ച റാന്നി സെന്റ് തോമസ് കോളേജില്‍ വച്ച് നടക്കുന്ന തൊഴില്‍മേളയില്‍ (Job Fare) പങ്കെടുക്കാന്‍ വിജ്ഞാന പത്തനംതിട്ടയുടെ ക്ഷണം ലഭിക്കും. തൊഴില്‍മേളയില്‍ വച്ച് കരിയര്‍ ഗൈഡന്‍സ് സംബന്ധിച്ച് കൗണ്‍സിലിംഗ് ഉണ്ടാകും. കമ്പനികളുടെ പ്രതിനിധികള്‍ തന്നെ നേരിട്ട് ഇന്റര്‍വ്യൂ ചെയ്യും. മേള രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ്.
നിങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണങ്ങളോ കൗണ്‍സിലിംഗോ വേണമെന്നുണ്ടെങ്കില്‍ ഏറ്റവും അടുത്തുള്ള ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. 26-ാം തീയതി എങ്കിലും നിങ്ങള്‍ക്കു പ്രത്യേക ഗ്രൂപ്പ് കൗണ്‍സിലിംഗിനുള്ള സൗകര്യമൊരുക്കാന്‍ അവര്‍ ശ്രമിക്കും.
കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മേളയില്‍ വോളണ്ടിയേഴ്‌സായി പ്രവര്‍ത്തിക്കും. 50-ഓളം വരുന്ന പത്തനംതിട്ടയിലെ റിട്ടയര്‍യേര്‍ഡ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌പെഷ്യല്‍ റിസോഴ്‌സ് പേഴ്‌സണ്‍സാണ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ 10 മണിക്ക് ഉദ്ഘാടനത്തോടെ ആരംഭിക്കുന്ന മേളയില്‍ കരിയര്‍ ഗൈഡന്‍സും വ്യക്തിഗത കരിയര്‍ കൗണ്‍സിലിംഗും ഉണ്ടാകും. കുട്ടികള്‍ക്ക് എങ്ങനെ ഇന്റര്‍വ്യൂവിനെ സമീപിക്കാമെന്നതിനു പ്രത്യേക പരിശീലനം നല്‍കുന്നതാണ്. ശരിയായ രൂപത്തില്‍ സിവി (curriculum vita) ഉണ്ടാക്കുന്നത് എങ്ങനെയെന്നതിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.
കെ-ഡിസ്‌കിന്റെയും കേരള നോളഡ്ജ് മിഷന്റെയും പിന്തുണയോടെ വിജ്ഞാന പത്തനംതിട്ടയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. പത്തനംതിട്ടയ്ക്ക് പുറത്തുനിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. റാന്നി സെന്റ് തോമസില്‍ നടക്കുന്ന തൊഴില്‍മേളയില്‍ നേരിട്ടു പങ്കെടുക്കണമെന്നു മാത്രം. വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ഊന്നിക്കൊണ്ട് ഇനി പത്തനംതിട്ടയിലെ മറ്റു കേന്ദ്രങ്ങളില്‍വച്ചും ഇതുപോലെ തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതാണ്.
Post a Comment