ICFല്‍നിന്ന് 5 വന്ദേഭാരത് തീവണ്ടികള്‍ ഉടന്‍ ട്രാക്കിലിറങ്ങും

ICFല്‍നിന്ന് 5 വന്ദേഭാരത് തീവണ്ടികള്‍ ഉടന്‍ ട്രാക്കിലിറങ്ങും

 

ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്)യില്‍നിന്ന് അഞ്ച് വന്ദേഭാരത് തീവണ്ടികള്‍ ഉടന്‍ ട്രാക്കിലിറങ്ങും. 16 കോച്ചുകളടങ്ങിയ അഞ്ച് തീവണ്ടികളാണ് സര്‍വീസിന് സജ്ജമായത്. റൂട്ട് സംബന്ധിച്ച റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഉടന്‍ പുറത്തുവരുമെന്നും അധികൃതര്‍ അറിയിച്ചു.

ഐസിഎഫ് ഇതുവരെ 70 വന്ദേഭാരത് തീവണ്ടികളാണ് നിര്‍മിച്ചത്. ഈവര്‍ഷം വന്ദേഭാരതിന്റെ 650 കോച്ചുകള്‍ നിര്‍മിക്കാനാണ് ഐസിഎഫ്. ലക്ഷ്യമിടുന്നത്. ഇതുവരെ എസി ചെയര്‍ കാര്‍ തീവണ്ടികളാണ് പുറത്തിറങ്ങിയത്. ഈ വര്‍ഷം തന്നെ 20, 24 കോച്ചുകളടങ്ങിയ സ്ലീപ്പര്‍ വന്ദേഭാരത് തീവണ്ടികള്‍കൂടി ഐസിഎഫ് പുറത്തിറക്കും.

Post a Comment

Before post Ad



 

Facebook

whatsapp group join banner