ട്രാഫിക് കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗതാഗത വകുപ്പ് ജനങ്ങള്‍ക്ക് അവസരം നല്‍കുന്നു. ഇതിനായി ഒരു സിറ്റിസണ്‍ മൊബൈല്‍ ആപ്പ് തയാറാകുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഈ ആപ്പിലേക്ക് ഗതാഗത ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അയയ്ക്കാം. അവ പരിശോധിച്ച് കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍ മോട്ടോര്‍വാഹന വകുപ്പ് ചലാന്‍ അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
മോഡിഫൈ ചെയ്ത വാഹനങ്ങള്‍, അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍, ഇരുചക്രവാഹത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്യുക, ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുക, അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ എന്നിവയെല്ലാം ഇനി ജനങ്ങള്‍ തന്നെ തടയും. ആ ആപ്പ് വഴി മുന്നില്‍ കാണുന്ന കുറ്റകൃത്യം അപ്ലോഡ് ചെയ്താല്‍ അത് ഗതാഗത വകുപ്പിന് ലഭിക്കും. ഇതോടെ, ആ കുറ്റകൃത്യം പരിശോധിക്കും. വാഹനത്തിന് കുറുകെ വേറെ വാഹനം നിര്‍ത്തിയിടുക, നോ പാര്‍ക്കിങ് എന്നിവയെല്ലാം പരിശോധിക്കും. ആദ്യഘട്ടത്തില്‍ കുറച്ച് കുറ്റകൃത്യങ്ങള്‍ മാത്രമാണ് പരിശോധിക്കുക.
പിന്നീട്, മോട്ടോര്‍വാഹന വകുപ്പ് ചലാന്‍ അയയ്ക്കും. ഇതോടെ, വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കും. എല്ലാവര്‍ക്കും പണി കിട്ടും. ആരാണ് പണി തന്നതെന്ന് അറിയാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
Post a Comment