തങ്ങളുടെ രാജ്യത്തേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് രാജ്യങ്ങള്‍. അതിനായി നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതില്‍ പരസ്പരം മത്സരിക്കുകയാണ് ചെറുകിട രാജ്യങ്ങള്‍. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ ദീര്‍ഘകാല വിസ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്തോനേഷ്യ. നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കുന്ന പദ്ധതിയാണിത്. പുതിയ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം നിക്ഷേപകര്‍ക്ക് രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. 5 വര്‍ഷം കാലാവധിയുള്ള വിസയും 10 വര്‍ഷം കാലാവധിയുള്ള വിസയും. പ്രത്യേക നിബന്ധനകളാണ് ഓരോ വിസയ്ക്കുമുള്ളത്.
അഞ്ച് വര്‍ഷത്തെ വിസ ലഭിക്കുന്നതിന് വ്യക്തിഗത നിക്ഷേപകര്‍ കുറഞ്ഞത് 2.5 മില്യന്‍ ഡോളര്‍ മൂല്യമുള്ള ഒരു കമ്പനി സ്ഥാപിക്കണം. 5 മില്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് 10 വര്‍ഷത്തെ വിസ ലഭിക്കാന്‍ ആവശ്യം. അതേസമയം രാജ്യത്ത് കമ്പനി സ്ഥാപിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ ബോണ്ടുകള്‍, പൊതുമേഖല സ്ഥാപനങ്ങളുടെ സ്റ്റോക്കുകള്‍ എന്നിവയില്‍ നിക്ഷേപിക്കാം. 3,50,000 ഡോളര്‍ നിക്ഷേപിച്ച് അഞ്ചു വര്‍ഷത്തെ പെര്‍മിറ്റും 7,00,000 ഡോളര്‍ നിക്ഷേപിച്ച് 10 വര്‍ഷത്തെ പെര്‍മിറ്റും നേടാം.
കോര്‍പറേറ്റ് നിക്ഷേപകര്‍ക്ക് വിസ ലഭിക്കാന്‍ പ്രത്യേകം മാനദണ്ഡങ്ങളുണ്ട്. ഡയറക്ടര്‍മാര്‍ക്കും കമ്മിഷണര്‍മാര്‍ക്കും അഞ്ചുവര്‍ഷത്തെ വിസ ലഭിക്കാന്‍ കമ്പനികള്‍ 25 മില്യന്‍ ഡോളര്‍ നിക്ഷേപിക്കണം. 10 വര്‍ഷത്തെ വിസ ലഭിക്കുന്നതിനായി 50 മില്യന്‍ ഡോളര്‍ നിക്ഷേപം വേണം. സമാനരീതിയിലുള്ള നിക്ഷേപ വിസ പദ്ധതികള്‍ മറ്റ് രാജ്യങ്ങളിലും നിലവിലുണ്ട്.
Post a Comment