ഏറെ ആദായം തരും അവോക്കാഡോ

ഏറെ ആദായം തരും അവോക്കാഡോ

 

അവോകാഡോ അഥവാ വെണ്ണപ്പഴം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചാരം ലഭിച്ചുവരുന്ന ചെടിയാണ്. ഒരു പഴം എന്നതിലുപരി സലാഡുകളില്‍ ചേര്‍ക്കാനും സ്മൂത്തികള്‍ക്കു കൊഴുപ്പു പകരനുമാണ് കൂടുതല്‍ ഇത് ഉപയോഗിച്ച് വരുന്നത്. പല ഇനങ്ങളുള്ള പഴച്ചെടിയാണ് അവോക്കാഡോ. നിറത്തിലും വലിപ്പത്തിലും രുചിയിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി ഇനങ്ങളില്‍ ഇവയുണ്ട്. അവോക്കാഡോ പാകമാകുന്നത് പ്രത്യേക കാലാവസ്ഥയിലാണ്. നല്ല ചൂടുള്ള സ്ഥലങ്ങളില്‍ ആറുമാസം മതി ഇതിന്റെ കായ മൂത്ത് പാകമാകാന്‍. 

പര്‍പ്പിള്‍, പൊള്ളോക്ക് ലുല, ഹാസ്സ് എന്നിവയാണ് ഇനങ്ങള്‍. ഈ പഴത്തിന്റെ കായുടെ പരമാവധി നീളം 20 സെന്റിമീറ്റര്‍ ആണ്. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറമായിരിക്കും. ഉള്‍ക്കാമ്പിന്റെ നിറം മഞ്ഞയോ മഞ്ഞകലര്‍ന്ന പച്ചയോ ആയിരിക്കും. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പാകമാകുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാവുകയും ചെയ്യും. മറ്റു കൃഷികള്‍ പോലെ അവോക്കാഡോ കൃഷിയും ഏറെ ലളിതമാണ്.

വെള്ളക്കെട്ടില്ലാത്ത ഏതുമണ്ണിലും അവോക്കാഡോ നന്നായി വളരും. വിത്തു മുളപ്പിച്ചാണ് തൈകള്‍ സാധാരണ തയ്യാറാക്കുന്നത്. കായില്‍നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടുമൂന്ന് ആഴ്ചയ്ക്കുള്ളില്‍ മണ്ണില്‍ പാകണം. സൂക്ഷിപ്പുകാലം നീണ്ടാല്‍ മുളയ്ക്കല്‍ശേഷി അതനുസരിച്ചു കുറയും. മുളയ്ക്കാന്‍ 50- 100 ദിവസമെങ്കിലും വേണം. വിത്തുകള്‍ ജൂലൈ മാസത്തില്‍ ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ സാധാരണപോലെ നടണം. കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതിനുപുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നടത്താവുന്നതാണ്. 

അവൊക്കാഡോ പഴം അങ്ങനെതന്നെ കഴിച്ചാല്‍ രുചിയില്ല. കഴിക്കുന്നതിനു കുഴപ്പമൊന്നുമില്ല. പഴത്തില്‍നിന്ന് പള്‍പ്പ് വേര്‍തിരിച്ചെടുത്ത് പാലും പഞ്ചസാരയും അല്‍പം ബ്രൂ കാപ്പി(ഒരു തുള്ളി മാത്രം മതിയാവും)യും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. തുടര്‍ന്ന് തണുക്കാനായി നാലുമണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വയ്ക്കണം. ശേഷം പുറത്തെടുക്കുക, രസികന്‍ ഐസ്‌ക്രീം റെഡി.

Post a Comment

Before post Ad



 

Facebook

whatsapp group join banner