പക്ഷിപ്പനി: താറാവുകൃഷിക്ക് നിരോധനം വരുമോ?

പക്ഷിപ്പനി: താറാവുകൃഷിക്ക് നിരോധനം വരുമോ?

 

2025 വരെ ആലപ്പുഴയില്‍ താറാവ് അടക്കമുള്ള പക്ഷി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് ജെ ചിഞ്ചുറാണി ദില്ലിയില്‍ പറഞ്ഞു. വൈറസിന്റെ ശക്തി കുറയുന്നതുവരെ നിയന്ത്രണങ്ങള്‍ വേണ്ടിവരും. ഇത് സംബന്ധിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തിയെന്നും 32 സ്‌പോട്ടുകള്‍ ഏറെ നിര്‍ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വ്യാപകമായ നിലയില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ്. ആലപ്പുഴ കുട്ടനാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് താറാവുകളെയും വളര്‍ത്തുകോഴികളെയും നശിപ്പിച്ചു. എല്ലാവര്‍ഷവും ദേശാടന പക്ഷികള്‍ വരുമ്പോള്‍ രോഗബാധ ഉണ്ടാകുന്നു. മുമ്പ് ഉള്ളതുപോലുള്ള വൈറസല്ല, ഇത്തവണ വേറെ വൈറസാണ് ഉണ്ടായത്. പറക്കുന്ന പക്ഷികളില്‍ വരെ വൈറസ് ബാധ ഉണ്ടായി. പക്ഷിപ്പനി സ്ഥിരീകരിക്കാന്‍ കേരളത്തില്‍ പുതിയ ലാബ് പാലോട് സ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചുവെന്നും ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Post a Comment

Before post Ad



 

Facebook

whatsapp group join banner