മല്ലിക്ക് ആരോഗ്യഗുണങ്ങള്‍ നിരവധി

മല്ലിക്ക് ആരോഗ്യഗുണങ്ങള്‍ നിരവധി

 

ഫൈബര്‍ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. മല്ലിയിലയിട്ടു തിളപ്പിച്ച വെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകടഘടകമാണ്. മല്ലി ചില എന്‍സൈമുകളെ സജീവമാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കും.

ദിവസവും വെറുംവയറ്റില്‍ മല്ലിവെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. മല്ലിവിത്ത് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും മല്ലി ഉപകാരിയാണ്. ചര്‍മത്തിലെ വരള്‍ച്ച, ഫംഗല്‍ അണുബാധകള്‍ എന്നിവയെ തടയാനും ആര്‍ത്തവസമയത്തെ വയറുവേദനയെ തടയാനും മല്ലിവെള്ളം കുടിക്കുന്നതു നല്ലതാണ്. മല്ലിയില്‍ ടെര്‍പിനീന്‍, ക്വെര്‍സെറ്റിന്‍, ടോക്കോഫെറോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. മല്ലിയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

മല്ലിവെള്ളത്തില്‍ കലോറി കുറവാണ്. മാത്രമല്ല, ഭക്ഷണത്തിനുമുമ്പ് ഇത് കഴിക്കുന്നത് അമിതമായ ഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹം കുറയ്ക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്. പതിവായി മല്ലിവെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണംചെയ്യും. 

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ മല്ലിയിലയ്ക്ക് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കും. മല്ലിയിലെ ആന്റിഓക്സിഡന്റുകള്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും മുഖക്കുരു, എക്സിമ തുടങ്ങിയ ചര്‍മപ്രശ്നങ്ങള്‍ തടയുകയും ചെയ്യുന്നു. 

കറികളില്‍ ചെറിയ അളവില്‍ മല്ലിയില ചേര്‍ക്കുന്നത് രുചി വര്‍ധിപ്പിക്കും. കുടിക്കാനായി വെള്ളം തിളപ്പിക്കുമ്പോള്‍ ഏതാനും മല്ലി ഇട്ടാല്‍ മതിയാവും. അധികമായാല്‍ അരുചി തോന്നാനിടയുണ്ട്. ചെറിയ കൈപ്പും അനുഭവപ്പെടാം.   

Post a Comment

Before post Ad



 

Facebook

whatsapp group join banner