അവക്കാഡോയ്‌ക്കൊപ്പം ഈ ഭക്ഷണം കഴിക്കരുത്; പണി കിട്ടും

അവക്കാഡോയ്‌ക്കൊപ്പം ഈ ഭക്ഷണം കഴിക്കരുത്; പണി കിട്ടും

 

നമ്മുടെ നാട്ടില്‍ അടുത്തകാലത്ത് പ്രചാരം സിദ്ധിച്ച പഴവര്‍ഗമാണ് അവക്കാഡോ. ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായ പഴമാണ് അവക്കാഡോ. ശരീരഭാരം കുറയ്ക്കാനും ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം അവക്കാഡോ ഏറെ നല്ലതാണ്. ശരീരത്തിനു വേണ്ട വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങി ഒട്ടേറെ മൂലകങ്ങളുടെ ഒരു കലവറയാണ് അവക്കാഡോ. എന്നാല്‍, അവക്കാഡോ കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കൂടെക്കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. അവക്കാഡയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

അവക്കാഡോയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇതിനൊപ്പം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. സംസ്‌കരിച്ച ഭക്ഷണത്തിലുള്ള അനാരോഗ്യകരമായ കൊഴുപ്പ് ഇവയ്‌ക്കൊപ്പം ശരീരത്തില്‍ എത്തുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ചെയ്യും. കൂടാതെ അവക്കാഡോ കഴിയ്ക്കുമ്പോള്‍ എരിവേറിയ ഭക്ഷണം കൂടെ കഴിക്കരുത്. അങ്ങനെ കഴിച്ചാല്‍ അത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ചീസ് പോലുള്ള പാലുല്‍പ്പന്നളും അതിനൊപ്പം കഴിക്കരുത്. അവക്കാഡോയില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ രണ്ടുംകൂടി ചേരുമ്പോള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും. 

പൊട്ടാസ്യത്തിന്റെ കലവറയാണ് അവക്കാഡോ. അതിനാല്‍ അധികം ഉപ്പിട്ട ഭക്ഷണങ്ങള്‍ കൂടെ കഴിക്കരുത്. ആ ഭക്ഷണങ്ങളിലെ സോഡിയം ഇവയ്‌ക്കൊപ്പം ചേരുമ്പോള്‍ ഇലക്ട്രോലൈറ്റ് ബാലന്‍സ് തടസ്സപ്പെടുകയും ഇത്് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഓറഞ്ച്, മുന്തിരി പോലെയുള്ള അസിഡിക് പഴങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് വയറിന് പ്രശ്‌നമുണ്ടാക്കും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളിലെ കൊഴുപ്പ് അവക്കാഡോയിലുള്ള കൊഴുപ്പുമായി ചേരുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അവക്കാഡോക്കൊപ്പം അധികമായി കഴിക്കുന്നതും ഒഴിവാക്കുന്നത് നന്നായിരിക്കും. 

Post a Comment

Before post Ad



 

Facebook

whatsapp group join banner