എറണാകുളം- പാലക്കാട്- ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്‌പെഷ്യല്‍ സര്‍വീസിന് അനുമതി നല്‍കി റെയില്‍വേ ബോര്‍ഡ്. ഈ മാസം 31മുതല്‍ ഓഗസ്റ്റ് 26 വരെ ആഴ്ചയില്‍ മൂന്നു ദിവസമാണ് സ്‌പെഷ്യല്‍ സര്‍വീസ്. എറണാകുളത്തുനിന്ന് ബെംഗളൂരു കന്റോണ്‍മെന്റിലേക്ക് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമായിരിക്കും സര്‍വീസ്.
എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരു കന്റോണ്‍മെന്റിലെത്തും. പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് തിരിച്ചു പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. എട്ട് കോച്ചുള്ള ട്രെയിന്‍ തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ മാത്രമേ നിര്‍ത്തുകയുള്ളൂ. താല്‍ക്കാലിക സര്‍വീസാണെങ്കിലും വരുമാനമുണ്ടായാല്‍ നീട്ടുമെന്നാണ് സൂചന. യാത്രികര്‍ ഏറെയുള്ള ബെംഗളൂരു- എറണാകുളം റൂട്ടില്‍ വന്ദേഭാരതിനായി നാളുകളായി ആവശ്യമുയര്‍ന്നിരുന്നു.
വന്ദേഭാരത് സമയക്രമം:-
06001 എറണാകുളം- ബെംഗളൂരു- എറണാകുളം (ഉച്ചയ്ക്ക് 12.50), തൃശൂര്‍ (1.53), പാലക്കാട് (3.15), പോത്തനൂര്‍ (4.13), തിരുപ്പൂര്‍ (4.58), ഈറോഡ് (5.45), സേലം (6.33), ബെംഗളൂരു കന്റോണ്‍മെന്റ് (രാത്രി 10). 06002 ബെംഗളൂരു- എറണാകുളംബെംഗളൂരു കന്റോണ്‍മെന്റ് (രാവിലെ 5.30), സേലം (8.58), ഈറോഡ് (9.50), തിരുപ്പൂര്‍ (10.33), പോത്തനൂര്‍ (11.15), പാലക്കാട് (12.08), തൃശൂര്‍ (1.18), എറണാകുളം (2.20).
Post a Comment