ഇടുക്കിയ ജില്ലയിലെ കുടിയേറ്റ കര്‍ഷകരെ കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ പരിധിയില്‍നിന്ന് സംരക്ഷിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ക്ക് അര്‍ഹരെ കണ്ടെത്തുന്നതിനും വിദഗ്ധസമിതി രൂപീകരിച്ചു. പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ചെയര്‍മാനും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കോ- ചെയര്‍മാനുമായി ആറംഗ സമിതിയെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാരാണ് രൂപീകരിച്ചത്.
കഞ്ഞിക്കുഴി, അഞ്ചുരുളി, ചിന്നക്കനാല്‍, കോഴിമല, വാഴത്തോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ നിയമഭേദഗതിയുടെ ആനുകൂല്യം ലഭിക്കും. ഇടുക്കിയില്‍ 2,75,000 വീടുകള്‍ ഉള്ളതില്‍ ഒരു ലക്ഷം വീടുകള്‍ കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇടുക്കി കൂടാതെ വയനാട്, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലയിലെ കുടിയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കാനുള്ള തടസ്സങ്ങള്‍ നീക്കുന്നത് ഈ വിദഗ്ധസമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
കേന്ദ്ര വനസംരൃക്ഷണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2023ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം സര്‍ക്കാര്‍ രേഖകളില്‍ 'വന'മെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും നിലവില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി 1996 ഡിസംബര്‍ 12നുമുമ്പ് പരിവര്‍ത്തനപ്പെടുത്തിയതുമായ വനഭൂമി, കേന്ദ്ര വനസംരക്ഷണ നിയമത്തിലെ 'വനം' എന്ന നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇവരെ കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
കര്‍ഷകര്‍ താമസിക്കുന്ന ഭൂമിയില്‍ 1996 ഡിസംബര്‍ 12നുമുമ്പ് താമസിച്ചുവന്നിരുന്നുവെന്നു തെളിയിക്കുന്ന രേഖ സെപ്തംബര്‍ 30നുമുമ്പ് സമിതിക്കുമുന്നില്‍ ഹാജരാക്കണം. അര്‍ഹരാണെന്ന് തെളിഞ്ഞാല്‍ അവര്‍ കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാകും. തുടര്‍ന്ന് സമിതി റിപോര്‍ട്ട് ഒക്ടോബര്‍ 14ന് കേന്ദ ഗവ.ന് സമര്‍പ്പിക്കും.
Post a Comment