മൊബൈല്‍ നമ്പര്‍ മാറിയാല്‍ ആധാറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ?

മൊബൈല്‍ നമ്പര്‍ മാറിയാല്‍ ആധാറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ?

 

പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണല്ലോ ആധാര്‍. പാന്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന രേഖകളുമായി ആധാര്‍ ബന്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങള്‍ ഏപ്പോഴും കൃത്യമായിരിക്കണം. വ്യക്തിഗത വിവരങ്ങളില്‍ മാറ്റംവരുമ്പോള്‍ അതത് സമയത്ത് പുതുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ആധാറിലും പുതിയ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി  അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിക്കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റി പുതിയ നമ്പര്‍ ചേര്‍ക്കുന്നത് എങ്ങനെയെന്നു പരിശോധിക്കാം. 

ആധാര്‍ സേവാ കേന്ദ്രത്തിലെത്തിയാല്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. തെറ്റുകള്‍ ഒഴിവാക്കാനായി വിവരങ്ങള്‍ രണ്ടുതവണ പരിശോധിക്കുക. ഫോം പൂരിപ്പിച്ച് ആധാര്‍ ഹെല്‍പ്പ് എക്സിക്യൂട്ടീവിന് നല്‍കുക. തിരിച്ചറിയല്‍ രേഖ, നിലവിലുള്ള ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. 

ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ഫീസ് നല്‍കണം. ഫീസ് അടച്ചുകഴിഞ്ഞാല്‍, ആധാര്‍ ഹെല്‍പ്പ് എക്സിക്യൂട്ടീവ് നിങ്ങള്‍ക്ക് ഒരു സ്ലിപ്പ് നല്‍കും. മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് അഭ്യര്‍ഥനയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ ഈ യുആര്‍എന്‍ വഴി കഴിയും.

myaadhaar.uidai.gov.in എന്ന ഔദ്യോഗിക യുഐഡിഎഐ വെബ്സൈറ്റ് സന്ദര്‍ശിച്ച്  മൊബൈല്‍ നമ്പര്‍ അപ്ഡേറ്റിന്റെ വിവരങ്ങള്‍ അറിയാന്‍ കഴിയും. 'ചെക്ക് എന്റോള്‍മെന്റ്' വിഭാഗത്തില്‍ ക്ലിക്ക് ചെയ്ത് മറ്റ് വിശദാംശങ്ങള്‍ക്കൊപ്പം നിങ്ങളുടെ യുആര്‍എന്‍ നല്‍കുക. ഇതുവഴി മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് റിക്വസ്റ്റ് സംബന്ധിച്ച നിലവിലെ സ്റ്റാറ്റസ് അറിയാന്‍ കഴിയും.

Post a Comment

Before post Ad



 

Facebook

whatsapp group join banner