എളുപ്പത്തില്‍ അടിപൊളി രുചിയില്‍ ഹെല്‍ത്തി ആയ വെജിറ്റബിള്‍ എഗ്ഗ് സൂപ്പ് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. എരിവോ മറ്റ് അരുചിയൊന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ക്കും ഇത് ഇഷ്ടപ്പെടും. ഹെല്‍ത്തി ആയതിനാല്‍ പ്രായമുള്ളവര്‍ക്കും കഴിക്കാവുന്നതാണ് വെജിറ്റബിള്‍ എഗ്ഗ് സൂപ്പ്.
ആവശ്യമായ സാധനങ്ങള്‍:-
ഒലിവ് എണ്ണ- 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി- 2 അല്ലി
സ്പ്രിങ് ഒണിയന്‍- 2 എണ്ണം
ഗ്രീന്‍ പീസ്- 1/4 കപ്പ്
കാരറ്റ്- 1/4 കപ്പ്
കാപ്സികം- 1/4 കപ്പ്
സ്വീറ്റ് കോണ്‍- 1/4 കപ്പ്
വെള്ളം- 3 ഗ്ലാസ്
കോണ്‍ഫ്‌ളര്‍- 1 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മുട്ട- 1 എണ്ണം
വിനാഗിരി- 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 2 എണ്ണം
കുരുമുളക്- 1 ടീസ്പൂണ്‍
ബട്ടര്‍- 1/2 ടീസ്പൂണ്‍
സോയ സോസ്- 1/2 ടീസ്പൂണ്‍
പഞ്ചസാര- 1/2 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം:-
പാത്രം അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍ ഒലിവ് എണ്ണ ഒഴിക്കുക. ഇതിലേക്ക് 2 അല്ലി വെളുത്തുള്ളി, സ്പ്രിങ് ഒണിയന്‍ എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ത്ത് ഇളക്കുക. ഇനി 1/4 കപ്പ് വീതം ചെറുതായി അരിഞ്ഞ ഗ്രീന്‍ പീസ്, കാരറ്റ്, കാപ്സിക്കം, സ്വീറ്റ് കോണ്‍ എന്നിവ ചേര്‍ത്ത് നന്നായി 5 മിനിറ്റ് ഇളക്കുക.
ഇത് ഫ്രൈ ആയാല്‍ 3 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ തീ കുറച്ച് 1.5 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളറും വെള്ളവും ചേര്‍ത്ത മിക്‌സ് ഒഴിക്കുക. ഇത് ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ചേര്‍ക്കുക. നന്നായി ഇളക്കിയശേഷം ഇതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വിനാഗിരി, 2 പച്ചമുളക് എന്നിവ ചേര്‍ക്കുക.
ഇനി 1/2 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. ഇനി 1 ടീസ്പൂണ്‍ കുരുമുളക്, 1/2 ടീസ്പൂണ്‍ ബട്ടര്‍ എന്നിവ ചേര്‍ത്ത് തീ ഓഫ് ചെയ്യുക. വേണമെങ്കില്‍ സോയ സോസ് 1/2 ടീസ്പൂണ്‍ കൂടി ചേര്‍ത്ത് ചെറുചൂടോടെ കഴിക്കാം.
Post a Comment