ഇടുക്കി ശൈലിയിലുള്ള ബീഫ് ഫ്രൈ

ഇടുക്കി ശൈലിയിലുള്ള ബീഫ് ഫ്രൈ

 

മഴക്കാലത്ത് തണുപ്പിനെ തരണംചെയ്യാന്‍ മാംസാഹാരങ്ങള്‍ കൂടുതലായി കഴിക്കുക എന്നത് മലയാളികളുടെ ശീലമാണ്. ഏതു സീസണിലും കേരളത്തിന്റെ മുക്കിലും മൂലയിലുംവരെ ബീഫ് ഫ്രൈക്ക് ആരാധകര്‍ ഏറെയാണ്. ഇതാ ഇടുക്കിക്കാരുടെ ശൈലിയിലുള്ള ഒന്നാന്തരം ബീഫ് ഫ്രൈ റസിപ്പി. 

1, ബീഫ്- 1 കിലോ

2, ചുവന്നുള്ളി ചെറുതായി ചതച്ചത്- 2 കപ്പ്

3, വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്- 1.5 ടേബിള്‍ സ്പൂണ്‍

4, കറിവേപ്പിലാ  2 തണ്ട്

5, ചതച്ച വറ്റല്‍മുളക്- 1.5 ടീസ്പൂണ്‍

6, മല്ലിപൊടി- 1 ടീ സ്പൂണ്‍

7, മുളകുപൊടി- 1/2 ടീ സ്പൂണ്‍

8, കുരുമുളക് പൊടി- 2 ടീ സ്പൂണ്‍

9, ഗരം മസാല- 1 ടീ സ്പൂണ്‍

10, മഞ്ഞള്‍ പൊടി- 1/4 ടീ സ്പൂണ്‍

11, തേങ്ങാ കൊത്ത്- 1 കപ്പ്

12, വിനാഗിരി- 1 ടേബിള്‍ സ്പൂണ്‍ (നാരങ്ങാനീര്- 1 എണ്ണം)

13, വെളിച്ചെണ്ണ-  4 ടേബിള്‍ സ്പൂണ്‍

14, ഉപ്പ്-  പാകത്തിന്)

ബീഫ് ചെറുതായി അരിഞ്ഞത് 4, 5 ചേരുവകള്‍ ഒഴികെ മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. എന്നിട്ട് ഒരു ചട്ടിയില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. നന്നായി വെന്ത് വെള്ളം വറ്റുമ്പോള്‍ അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയോ ഫ്രൈയിങ് പാനോ വച്ച് വെളിച്ചെണ്ണ പാകത്തിന് ഒഴിച്ച് കറിവേപ്പിലയും ചതച്ച വറ്റല്‍മുളകും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് വേവിച്ചുവച്ച ബീഫ് ഇട്ട് ഇളക്കണം. ഇനി തീ കുറച്ചുവച്ച് ഇത്തിരി വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് നന്നായി ഇളക്കണം. ബീഫ് മൊരിഞ്ഞ് കറുത്ത നിറം ആകുമ്പോള്‍ വാങ്ങിവയ്ക്കാം. ബീഫ് ഫ്രൈ റെഡി. ചെറുചൂടോടെ വിളമ്പാം.

Post a Comment

Before post Ad



 

Facebook

whatsapp group join banner