കെഎസ്ആര്‍ടിസി ബസുകളുടെ ബ്രേക്ക്ഡൗണ്‍ പരിഹരിക്കാന്‍ ഇനി റാപ്പിഡ് റിപ്പയര്‍ ടീം. സര്‍വീസിനിടയില്‍ ബസ് വഴിയിലായാല്‍ ഡിപ്പോകളില്‍നിന്നുള്ള വര്‍ക്ഷോപ് വാനുകള്‍ എത്തി തകരാര്‍ പരിഹരിക്കുന്നതാണ് നിലവിലെ രീതി. ആ കാലതാമസം ഇതോടെ ഒഴിവാകും. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയും. റാപ്പിഡ് റിപ്പയര്‍ ടീമിനായി നാല് വീലുള്ള അലൂമിനിയം കവേര്‍ഡ് ബോഡിയാല്‍ നിര്‍മിതമായ മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്.
ആദ്യഘട്ടത്തില്‍ 10 യൂണിറ്റ് റാപ്പിഡ് റിപ്പയര്‍ ടീമുകള്‍ രൂപീകരിക്കും. ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളെയും ടയറുകള്‍ ഉള്‍പ്പെടെ സ്‌പെയര്‍പാര്‍ട്‌സും കരുതിയിരിക്കും. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉള്‍പ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസുകളുടെ തകരാറുകള്‍ പരിഹരിക്കുന്ന തരത്തില്‍ പ്രത്യേക പ്രദേശങ്ങള്‍ തിരിച്ച് ടീമുകളെ നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് റാപ്പിഡ് റിപ്പയര്‍ ടീമുകളെ നിയോഗിക്കുന്നത്. റാപ്പിഡ് റിപ്പയര്‍ ടീമിന് ആവശ്യമായുള്ള വാഹനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
Post a Comment