വര്‍ധിപ്പിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് തുക കുറച്ചു

വര്‍ധിപ്പിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് തുക കുറച്ചു

 

കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഇളവുകള്‍ക്ക് 2023 ഏപ്രില്‍ 10 മുതല്‍ പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നേരത്തെ ഉയര്‍ന്ന തുക പെര്‍മിറ്റ് ഫീസായ നല്‍കിയവര്‍ക്ക് ഇളവ് കഴിഞ്ഞ് ബാക്കിതുക ഓണ്‍ലൈനായിട്ടായിരിക്കും തിരികെ നല്‍കുക. പണം വാങ്ങാന്‍ ആരും നേരിട്ട് തദ്ദേശസ്ഥാപനങ്ങളില്‍ പോകേണ്ടതില്ലെന്നും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളാണ് പണം തിരികെ നല്‍കേണ്ടത്. ഇതിനായുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. 

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. 20 ഇരട്ടി വരെയായിരുന്നു കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസാണ് കൂട്ടിയത്. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് ചുരുങ്ങിയത് 50 ശതമാനമെങ്കിലും കുറയ്ക്കാനാണ് പുതിയ തീരുമാനം. ഗ്രാപ്പഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് സ്‌ക്വയര്‍ മീറ്ററിന് 50 രൂപയില്‍നിന്ന് 25 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലെ നിരക്ക് 70ല്‍നിന്ന് 35 ആയും കോര്‍പറേഷനില്‍ 100ല്‍നിന്ന് 40 രൂപയായും പുതുക്കി നിശ്ചയിച്ചു. 151 മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് പഞ്ചായത്തുകളില്‍ സ്‌ക്വയര്‍ മീറ്ററിന് 50ഉം മുന്‍സിപ്പാലിറ്റികളില്‍ 60ഉം, കോര്‍പറേഷനില്‍ 70 രൂപയുമാക്കി കുറച്ചു.

300 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളില്‍ 100 രൂപയും മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 150 രൂപയുമായിരിക്കും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസില്‍നിന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇളവുകള്‍ക്ക് 2023 ഏപ്രില്‍ 10 മുതല്‍ പ്രാബല്യമുണ്ടായിരിക്കും. ഓഗസ്റ്റ് മുതലാണ് നിരക്ക് കുറക്കുക.

Post a Comment

Before post Ad



 

Facebook

whatsapp group join banner