കലാശാലകളില്‍ വന്‍ മാറ്റത്തിന് തുടക്കം കുറിക്കുന്ന കാംപസ് വ്യവസായ പാര്‍ക്ക് പദ്ധതിക്ക് തുടക്കമാവുതകയാണ്. വ്യവസായ ആവശ്യത്തിനുള്ള സ്ഥലദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കുന്നതിനും ഈ പദ്ധതി ഏറെ സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍. വിദ്യാര്‍ഥികളില്‍ സംരംഭകത്വം വളര്‍ത്താനും, വ്യവസായ- അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും കാംപസ് വ്യവസായ പാര്‍ക്കുകള്‍ വഴിയൊരുക്കും. സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തെ വന്‍തോതില്‍ ശക്തിപ്പെടുത്തുന്നതായിരിക്കും ഈ പദ്ധതി. കാംപസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തരം വ്യവസായ സംരംഭങ്ങളില്‍പാര്‍ട്ട് ടൈംജോലി നോക്കാനും അതുവഴി വിദ്യാഭ്യാസ ആവശ്യത്തിനുള്ള വരുമാനം കണ്ടെത്താനും സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ചുരുങ്ങിയത് 5 ഏക്കര്‍ ഭൂമി കൈവശമുള്ള സര്‍വകലാശാലകള്‍, ആര്‍ട്ട്‌സ് & സയന്‍സ് കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഐകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, കാംപസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ സാധിക്കും. കാംപസുകളില്‍ സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് ഏക്കര്‍ ഭൂമിയാണ് വേണ്ടത്. 30 വര്‍ഷത്തേക്ക് ആണ് ഡവലപ്പര്‍ പെര്‍മിറ്റ് അനുവദിക്കുക. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ക്ക് 2 ഏക്കര്‍ മതിയാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങള്‍ക്കും അപേക്ഷിക്കാം.
ഇതിനായി ഡെവലപ്പര്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കണം. വ്യവസായ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധന വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ വകുപ്പ്, ജലവിഭവ വകുപ്പ്, ഊര്‍ജ്ജ- പരിസ്ഥിതി വകുപ്പുകള്‍ എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റി അപേക്ഷകളില്‍ തീരുമാനമെടുക്കും. ജില്ലാ തലത്തില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയുടെ സ്ഥലപരിശോധനക്കു ശേഷമാകും അപേക്ഷകളില്‍ തീരുമാനമെടുക്കുക. വ്യാവസായി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഭൂമിയാണെന്ന് ഉറപ്പുവരുത്തും.
Post a Comment