പി എസ് സി മാതൃകയില്‍ Kerala Public Enterprises Selection and Recruitment Board യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കേരള വ്യവസായമന്ത്രി പി രാജീവ്. പി എസ് സി പരിഗണിക്കാത്ത വകുപ്പുകളിലെ നിയമനങ്ങളാണ് കെപിഇഎസ്ആര്‍എബി പരിഗണിക്കുകയെന്ന് വ്യവസായമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
വ്യവസായമന്ത്രി പി രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റ്:-
കൂടുതല്‍ തൊഴിലവസരങ്ങളുമായി Kerala Public Enterprises Selection and Recruitment Board. തൊഴില്‍രഹിതരായ കേരളത്തിലെ യുവജനതക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനുമായി 2023 ഡിസംബറില്‍ കേരള ഗവണ്മെന്റ് ആരംഭിച്ച റിക്രൂട്ട്മെന്റ് ബോര്‍ഡ് ആണ് Kerala Public Enterprises Selection and Recruitment Board. സര്‍ക്കാര്‍ ജോലിയിലേക്കുള്ള പ്രവേശനത്തിന് സഹായിക്കുന്ന PSC പോലെ തന്നെയാണ് KPSESRBയും പ്രവര്‍ത്തിക്കുന്നത്.
പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടാത്ത ഒഴിവുകളിലേക്കായിരിക്കും കെപിസീസര്‍ബ് ബോര്‍ഡിലൂടെ നിയമനം നടത്തുക. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും, കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിയിലേക്ക് പ്രവേശിച്ചുകൊണ്ട് മികച്ചൊരു വരുമാനവും ജീവിതനിലവാരവും കണ്ടെത്താനും സാധിക്കും.
Post a Comment