കൊച്ചി വിമാനത്താവളത്തില്‍, രാജ്യാന്തര യാത്രികര്‍ക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ 20 സെക്കന്‍ഡില്‍ സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം(ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍) ഒരുങ്ങുന്നു. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ക്യൂവിലെ കാത്തുനില്‍പ്പ് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ജൂലൈ 29ന് പുതിയ സംവിധാനത്തിന്റെ പരീക്ഷണം തുടങ്ങും. ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യും. സ്മാര്‍ട് ഗേറ്റിലെത്തിയാല്‍ ആദ്യം പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനെ തുറക്കപ്പെടും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ കാമറയില്‍ മുഖം കാണിക്കണം. സെന്‍സര്‍ നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കന്റാണ്. അതായത്, ചെക്ക്-ഇന്‍ കഴിഞ്ഞാല്‍ 20 സെക്കന്റില്‍ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രോവലേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഇതോടെ രാജ്യാന്തര യാത്രികര്‍ക്ക് ഈ സംവിധാനം ഒരുക്കുന്ന രണ്ടാമത്തെ വിമാനത്താവളമായി കൊച്ചി മാറും. ഡല്‍ഹി വിമാനത്താവളത്തിലാണ് ആദ്യമായി ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പു ചുമതല. ആഗമന- പുറപ്പെടല്‍ മേഖലയില്‍ 4 വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ നടപ്പാക്കുക. ഇതിനുള്ള സ്മാര്‍ട്ട് ഗേറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു. നിലവില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒസിഐ കാര്‍ഡുള്ളവര്‍ക്കുമാണ് സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.
ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അപ് ലോഡ് ചെയ്താല്‍ അടുത്ത ഘട്ടത്തില്‍ ബയോ മെട്രിക് എന്റോള്‍മെന്റിലേക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന FRRO ഓഫിസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. രജിസ്േ്രടഷന്‍ പൂര്‍ത്തിയായവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാനന്തര യാത്രകള്‍ക്കും ആഗമന- പുറപ്പെടല്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകളിലൂടെ കടന്നുപോകാന്‍ കഴിയുന്നതാണ്.
Post a Comment