ഓണത്തിന് കുടുംബശ്രീ ഉപ്പേരിയും ശര്‍ക്കരവരട്ടിയും സ്വന്തം ബ്രാന്‍ഡ് പേരില്‍ നമ്മേ തേടിയെത്തും. മുന്‍ വര്‍ഷങ്ങളില്‍ വിപണിയില്‍ യൂനിറ്റുകളുടെ ഓണം ഉല്‍പന്നങ്ങളാണെയിരുന്നെങ്കില്‍, ആദ്യമായാണ് ഒരു പേരില്‍ ബ്രാന്‍ഡ് ചെയ്ത് സംസ്ഥാന വ്യാപകമായി വില്‍പനയ്ക്ക് വരുന്നത്. മുന്‍വര്‍ഷങ്ങളില്‍ 50 കിലോയിലധികം ഉല്‍പ്പാദനം നടത്തിയ മുന്നൂറോളം യൂണിറ്റുകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്.
ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീയുടെതന്നെ സ്റ്റോറുകള്‍ വഴിയോ വിതരണക്കാര്‍ വഴിയോ കടകളിലും ലഭ്യമാക്കും. കോട്ടയം, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യൂണിറ്റുകള്‍ക്കുള്ള പരിശീലനം കായംകുളത്ത് പൂര്‍ത്തിയായി. ബാക്കിയുള്ള ഏഴു ജില്ലയ്ക്ക് 29നാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാവുന്നതോടെ ബ്രാന്‍ഡിന്റെ പേരും തീരുമാനിക്കും.
കവറില്‍ പേരിനൊപ്പം ഉല്‍പാദന യൂണിറ്റിന്റെ പേരും മേല്‍വിലാസവും ഉണ്ടാവും. ഓരോ ജില്ലയിലും വ്യത്യസ്തമായ നിരക്കിലായിരിക്കും വില്‍പന. വില നിശ്ചയിക്കുന്നത് ഏത്തക്കായയുടെ വിഭാഗവും വിലയും പരിഗണിച്ചാണ്.
മുന്‍വര്‍ഷങ്ങളില്‍ ഓണക്കിറ്റിലേക്കുള്ള ഉപ്പേരിയും ശര്‍ക്കരവരട്ടിയും സംസ്ഥാനത്ത് വിവിധ യൂണിറ്റുകളാണ് ഉല്‍പാദിപ്പിച്ചിരുന്നത്. ഇതിലൂടെ കോടികളുടെ വരുമാനം കുടുംബശ്രീക്ക് നേടാനായി. മസാലകള്‍, കറി- പലഹാര പൊടികള്‍, പപ്പടം, വിവിധയിനം അച്ചാറുകള്‍ എന്നിവയും കുടുംബശ്രീ ബ്രാന്‍ഡില്‍ വിപണിയിലുണ്ട്.
Post a Comment