ആഭ്യന്തര പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ബാങ്കുകളോട് RBI

ആഭ്യന്തര പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ബാങ്കുകളോട് RBI

 

ആഭ്യന്തര പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ബാങ്കുകളോട് RBI ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പുകള്‍ എന്നിവ തടയാനായാണ് നീക്കമെന്നാണ് സൂചന. ഉപയോക്താക്കളുടെ ആഭ്യന്തര ഫണ്ട് കൈമാറ്റങ്ങളുടെ വിശദാംശങ്ങള്‍ സൂക്ഷിക്കാന്‍ എല്ലാ ബാങ്കുകളോടും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ 'ക്യാഷ് പേ-ഔട്ട്' സേവനങ്ങളുടെയും അതായത്, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം കൈമാറുമ്പോള്‍ അവരുടെ പേരും വിലാസവും രേഖപ്പെടുത്താനും ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതുപോലെ, 'ക്യാഷ് പേ-ഇന്‍' സേവനങ്ങള്‍ക്കായി, ബാങ്കിന്റെ ഉപഭോക്താക്കളുടെ കെവൈസി (ഉപഭോക്താക്കളുടെ പൂര്‍ണ വിവരങ്ങള്‍) ശേഖരിച്ചതായി ഉറപ്പുവരുത്തണം. പണമടയ്ക്കുന്നയാള്‍ നടത്തുന്ന എല്ലാ ഇടപാടുകളും എഎഫ്എ (അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍) വഴി സുതാര്യമാക്കണം. കള്ളപ്പണം വെളുപ്പിക്കാനും വഞ്ചനാപരമായ ഇടപാടുകള്‍ നടത്താനും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മ്യൂള്‍ അക്കൗണ്ടുകള്‍ക്കെതിരേയുള്ള നടപടികള്‍ ശക്തമാക്കണമെന്നും RBI ബാങ്കുകളോട് ആവശ്യപ്പെട്ടു. 

വഞ്ചനാപരമായ ഇടപാടുകള്‍ക്കായി ചില ബാങ്കുകളില്‍ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ഉണ്ടെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം, ആര്‍ബിഐ കസ്റ്റമര്‍ ഡ്യൂ ഡിലിജന്‍സ് (സിഡിഡി) മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ബാങ്കുകളോടും എന്‍എഫ്ബിസികളോടും കെവൈസി വിവരങ്ങള്‍ പുതുക്കാന്‍ ആവശ്യപ്പെടുകയും നിര്‍ദേശം പാലിക്കാത്ത ബാങ്കുകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു.  

Post a Comment

Before post Ad



 

Facebook

whatsapp group join banner