ശനിയുടെ ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോവുകയാണ്. ഈ മനോഹര ദൃശ്യം ഇന്ത്യയിലും ദൃശ്യമാകും. 18 വര്‍ഷത്തിനു ശേഷമാണ് ഈ പ്രതിഭാസം ഇന്ത്യയില്‍ ദൃശ്യമാകുന്നത്. ഈ കാഴ്ച ജൂലൈ 24- 25ന് അര്‍ധരാത്രിയില്‍ ഇന്ത്യയില്‍ ദൃശ്യമാകും. ഈ സമയത്ത്, ശനി ചന്ദ്രന്റെ പിറകില്‍ മറഞ്ഞിരിക്കുകയും ശനിയുടെ വളയങ്ങള്‍ ചന്ദ്രന്റെ വശത്തുനിന്ന് ദൃശ്യമാവുകയും ചെയ്യും. ജൂലൈ 25ന് പുലര്‍ച്ചെ 1.30നുശേഷം ഇത് ആകാശത്ത് കാണാന്‍ സാധിക്കുമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. പുലര്‍ച്ചെ 1.44ന് ചന്ദ്രന്‍ ശനിയെ പൂര്‍ണമായും മറയ്ക്കും. 2.25ന് ശനി ചന്ദ്രന്റെ പിറികില്‍നിന്ന് പുറത്തുവരുന്നതു കാണാം.
ഇന്ത്യയെ കൂടാതെ ശ്രീലങ്ക, മ്യാന്‍മര്‍, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലും ഈ കാഴ്ച വ്യത്യസ്ത സമയങ്ങളില്‍ കാണാന്‍ കഴിയും. രണ്ട് ഗ്രഹങ്ങളും അവയുടെ നിശ്ചിത വേഗത്തില്‍ നീങ്ങുമ്പോള്‍, ചന്ദ്രന്റെ പിറകില്‍നിന്ന് ശനി ഉയര്‍ന്നുവരുന്നത് കാണാം. ശനിയുടെ വളയങ്ങള്‍ കാണപ്പെടുന്നു. ഈ ദൃശ്യം നഗ്‌നനേത്രങ്ങള്‍കൊണ്ട് നോക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല. എന്നിരുന്നാലും, ശനിയുടെ വളയങ്ങള്‍ കാണാന്‍ ഒരു ചെറിയ ദൂരദര്‍ശിനി ഉപയോഗിക്കേണ്ടിവരും.
ഈ ആകാശനാടകം ഇന്ത്യയില്‍ വീണ്ടും കാണാന്‍ കഴിയുന്നതാണ്. മേഘങ്ങള്‍ കാരണം ജൂലൈയില്‍ ഇതു കാണാന്‍ സാധിക്കാതെ വന്നാല്‍ പിന്നീട് ഒക്ടോബര്‍ 14 വരെ കാത്തിരിക്കേണ്ടിവരുമെന്നു മാത്രം. ഒക്ടോബര്‍ 14ന് രാത്രി, ശനിയുടെ ചന്ദ്രഗ്രഹണം വീണ്ടും ആകാശത്ത് കാണാന്‍ കഴിയും. ഇതുകാണാന്‍ ശാസ്ത്രകുതുകികള്‍ തയ്യാറെടുത്തു കഴിഞ്ഞു.
Post a Comment