ആട്, കോഴി, പന്നി ഫാം തുടങ്ങിയാല്‍ 50 ലക്ഷംവരെ സബ്‌സിഡി

ആട്, കോഴി, പന്നി ഫാം തുടങ്ങിയാല്‍ 50 ലക്ഷംവരെ സബ്‌സിഡി

 

ലക്ഷക്കണക്കിന് രൂപ സബ്‌സിഡി ലഭിക്കുന്ന ആട്, കോഴി, പന്നി വളര്‍ത്തല്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയാണിത്. എല്ലാ പദ്ധതികള്‍ക്കും 50 ശതമാനം സബ്‌സിഡിയുണ്ട്. എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. 

വ്യക്തിഗത സംരംഭകര്‍, സ്വയംസഹായ സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍, ഫാര്‍മര്‍ കോ-ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയ്ക്ക് പദ്ധത ആരംഭിക്കാം. പദ്ധതിക്ക് ആവശ്യമായ ഭൂമി സംരംഭകര്‍ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. 10 ശതമാനം തുക സംരംഭകരുടെ പക്കല്‍ വര്‍ക്കിങ് ക്യാപ്പിറ്റല്‍ ആയി വേണം. ദേശീയ കന്നുകാലി മിഷനാണ് പണം നല്‍കുന്നത്. സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോര്‍ഡിനാണ് പദ്ധതി നിര്‍വഹണ ചുമതല. തീറ്റപ്പുല്ല് സംസ്‌കരണത്തിനും തുക ലഭിക്കും. 

ആട് വളര്‍ത്തല്‍ പദ്ധതി സബ്‌സിഡി:-

100- പെണ്ണാട്, അഞ്ച് മുട്ടനാട്- 10 ലക്ഷം

200 പെണ്ണാട്, 10 മുട്ടനാട്- 20 ലക്ഷം

300 പെണ്ണാട്, 15 മുട്ടനാട്- 30 ലക്ഷം

400 പെണ്ണാട്, 20 മുട്ടനാട്- 40 ലക്ഷം

500 പെണ്ണാട്, 25 മുട്ടനാട്- 50 ലക്ഷം.

കോഴി വളര്‍ത്തലിനുള്ള സബ്‌സിഡി:-

1000 പിടക്കോഴി, 100 പൂവന്‍കോഴി- 25 ലക്ഷം.

പന്നിവളര്‍ത്തലിനുള്ള സബ്‌സിഡി:-

50 പെണ്‍പന്നി, 5 ആണ്‍പന്നി- 15 ലക്ഷം

100 പെണ്‍പന്നി, 10 ആണ്‍പന്നി- 30 ലക്ഷം.

പദ്ധതിക്ക് ആവശ്യമായ രേഖകള്‍: ഭൂമിയുടെ ഉടമസ്ഥാകാശ രേഖ അല്ലെങ്കില്‍ പാട്ടച്ചീട്ട്. ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ നല്‍കാം. ചെക്ക്, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയും വേണം. www.nlm.udyamimitra.in എന്ന കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. സംശയ നിവാരണത്തിന് കെഎല്‍ഡി ബോര്‍ഡിന്റെ തിരുവനന്തപുരം ഓഫിസിലേക്കു വിളിക്കാം. 0471 2449138. 

Post a Comment

Before post Ad



 

Facebook

whatsapp group join banner