നാലുമണി കാപ്പിക്ക് ടേസ്റ്റിയായ നേന്ത്രപ്പഴം ഉണ്ട

നാലുമണി കാപ്പിക്ക് ടേസ്റ്റിയായ നേന്ത്രപ്പഴം ഉണ്ട

 

നല്ല നേന്ത്രപ്പഴം ഉണ്ടെങ്കില്‍ കുറച്ച് ചേരുവകള്‍ മാത്രം ഉപയോഗിച്ച് വളരെ ടേസ്റ്റി ആയ ഒരു നാലുമണി പലഹാരം നമുക്ക് ഉണ്ടാക്കാം.

ചേരുവകള്‍:-

നേന്ത്രപ്പഴം- 3 എണ്ണം

അരിപ്പൊടി- അര കപ്പ്

തേങ്ങാ ചിരകിയത്- ഒരു കപ്പ്

നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍

പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍

കശുവണ്ടിയും മുന്തിരിയും ചെറുതായി നുറുക്കിയത് അല്‍പം

ഓയില്‍- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

ആദ്യം ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും മുന്തിരിയും വറുക്കുക. അതിലേക്കു ചിരകിയ തേങ്ങാ ചേര്‍ക്കുക. നിറം മാറുന്നത് വരെ ഇളക്കുക. ശേഷം പഞ്ചസാരയും ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇനി അത് ചൂടാറാന്‍ വയ്ക്കാം. 

പഴം നന്നായി പുഴുങ്ങിയെടുക്കുക. ഇനി അരിപ്പൊടിയും ചേര്‍ത്ത് പഴം നല്ലപോലെ ഉടച്ചുകൊടുക്കാം. ഇനി ആദ്യം ഉണ്ടാക്കിയ തേങ്ങാ മിക്‌സ് ഇതിലേക്ക് ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇനി ഇത് കൈവെള്ളയില്‍വച്ച് ഉരുട്ടി ഉണ്ടകളാക്കുക. ഇനി പാനില്‍ എണ്ണയൊഴിച്ച് ബോള്‍സ് എല്ലാം വറുത്തുകോരുക. കുറച്ചd തേങ്ങ ചിരകിയതും വിതറി ചായയ്ക്കൊപ്പം കഴിക്കാം.

Post a Comment

Before post Ad



 

Facebook

whatsapp group join banner