കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിനു കീഴിലുള്ള ഖാദി വ്യവസായ കമ്മീഷന്‍ നടപ്പാക്കുന്ന ഗ്രാമോദ്യോഗ് വികാസ് യോജനയക്ക് കീഴില്‍ വിവിധ പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹ്രസ്വകാല പരിശീലന പദ്ധതികളിലേക്ക് അപേക്ഷിക്കാം.
പാഴ്മര കൗശല പരിശീലനം, തേനീച്ച വളര്‍ത്തല്‍ പദ്ധതി, മണ്‍പാത്ര നിര്‍മാണം. ഇലക്ട്രീഷ്യന്‍ പരിശീലനം, പ്ലംബര്‍, തുന്നല്‍യന്ത്ര പ്രവര്‍ത്തന പരിശീലനം(വയനാട് ജില്ലയില്‍ മാത്രം), വാഴനാരുകള്‍ വേര്‍തിരിച്ചെടുക്കലും ഫൈബര്‍ ഫാന്‍സി ആര്‍ട്ടിക്കിള്‍ നിര്‍മാണവും എന്നീ മേഖലകളിലാണ് പരിശീലനം ലഭിക്കുക. പരിശീലനം പൂര്‍ത്തിയാക്കിയശേഷം സംരംഭകത്വം ആരംഭിക്കുന്നതിനായുള്ള ഗവണ്‍മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മെച്ചപ്പെട്ട ഉപകരണങ്ങള്‍/കിറ്റുകള്‍/മെഷിനറികള്‍ എന്നിവ നല്‍കും.
തിരഞ്ഞെടുക്കപ്പെട്ട ആള്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി സ്വയം പ്രഖ്യാപിത ഉടമ്പടി സമര്‍പ്പിക്കണം. പുനരധിവാസം/ കീഴടങ്ങിയ നക്സലൈറ്റുകള്‍, തീവ്രവാദികള്‍, പോരാളികള്‍, പ്രതിരോധ ഉദ്യോഗസ്ഥരുടെയും അര്‍ധസൈനിക സേനയുടെയും വിധവകള്‍, തീവ്രവാദ ബാധിത കുടുംബങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന ലഭിക്കും.
പരിശീലന പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, വയസ്സ്, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, രണ്ട് ഫോട്ടോ സഹിതം 2024 ഓഗസ്റ്റ് 19നു മുമ്പായി ലഭ്യമാക്കണം. വിലാസം: ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍, സംസ്ഥാന ഓഫീസ്, വൃന്ദാവന്‍ ഗാര്‍ഡന്‍, പട്ടം പിഒ, തിരുവനന്തപുരം, പിന്‍- 695004.
Post a Comment