വെറുവയറ്റില്‍ നെയ്യ് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെ?

വെറുവയറ്റില്‍ നെയ്യ് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെ?

 

രാവിലെ ഉറക്കമുണര്‍ന്ന് എണീറ്റാല്‍ ഒരു കടുംകാപ്പി അതാണല്ലേ മിക്കവരുടേയും ശീലം. എന്നാല്‍, അതത്ര നല്ല ശീലമല്ലെന്ന് ആരോഗ്യവിദഗ്ധരൊക്കെ പറയും. അസിഡിറ്റിയുള്ളവര്‍ക്ക് രാവിലെ വെറുവയറ്റിലുള്ള കടുംകാപ്പികുടി ഒട്ടും നന്നല്ല. രാവിലെ വെറുംവയറ്റില്‍ അല്‍പം നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ന്യൂട്രീഷ്യന്മാര്‍ പറയുന്നു. വിറ്റാമിന്‍ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ്, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്. രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1, രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറംന്തള്ളാനും ഇവ സഹായിക്കും. പോഷകങ്ങളെ ആഗിരണം ചെയ്യാനും നെയ്യ് കഴിക്കുന്നതു നല്ലതാണ്.

2, രോഗപ്രതിരോധ ശേഷി കൂട്ടാനും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയൊക്കെ അടങ്ങിയ നെയ്യ് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. നെയ്യില്‍ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. 

3, ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണംചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും നെയ്യ് സഹായിക്കും.

4, എല്ലുകളള്‍ക്ക് ബലവും ഉറപ്പും വര്‍ധിപ്പിക്കാനും നെയ്യ് സഹായിക്കുന്നു. രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5, ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ നെയ്യ് സഹായിക്കും. രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ മലബന്ധത്തെ അകറ്റാനും ഇവ സഹായിക്കുമെന്ന് കണ്ടിട്ടുണ്ട്.

NB: നെയ്യ് പോലെ ദഹിക്കാന്‍ ഇത്തിരി പ്രയാസമുള്ളവ കഴിക്കുമ്പോള്‍ ഒരു ആയുര്‍വേദ വിദഗ്ധന്റെ അഭിപ്രായംകൂടി തേടുന്നത് ഉത്തമമായിരിക്കും. നെയ്യിനൊപ്പം ചേര്‍ത്തു കഴിക്കാന്‍ മേമ്പൊടികളും അദ്ദേഹം പ്രിസ്‌ക്രൈബ് ചെയ്യുന്നതായിരിക്കും. അത് കൂടുതല്‍ ആരോഗ്യദായകം ആണ്.

Post a Comment

Before post Ad



 

Facebook

whatsapp group join banner