5439 രൂപയ്ക്ക് മസ്‌കത്തില്‍നിന്ന് വിമാനത്തില്‍ കേരളത്തിലെത്താം

5439 രൂപയ്ക്ക് മസ്‌കത്തില്‍നിന്ന് വിമാനത്തില്‍ കേരളത്തിലെത്താം

 

സുല്‍ത്താനേറ്റ് ഓഫ് ഒമാന്റന്റെ ബജറ്റ് വിമാനകമ്പനിയായ സലാം എയര്‍ കേരളം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ഓഫര്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. മസ്‌കത്ത്, സലാല സെക്ടറുകളില്‍നിന്നുള്ള തിരഞ്ഞടുക്കപ്പെട്ട സര്‍വീസുകള്‍ക്കാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാവുക.

ആഭ്യന്തര, രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. മസ്‌കത്തില്‍നിന്ന് സലാല, ദുകം, ഫുജൈറ, ദുബയ്, ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, പെഷവാര്‍, സിയാല്‍കോട്ട്, ഇസ്ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും. കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡല്‍ഹി, ജയ്പൂര്‍, ലഖ്‌നോ എന്നിവിടങ്ങളിലേക്കും 25 റിയാലാണ് നിരക്ക്.

ഈ മാസം 31ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. അതേസമയം, ഓഫര്‍ നിരക്കില്‍ ഏഴ് കിലോ ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതല്‍ ബാഗേജിന് അധികം തുക നല്‍കണം. സെപ്തംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ക്രിസ്മസിന് നാട്ടിലെത്താന്‍ പദ്ധതിയിടുന്നവര്‍ക്ക് വന്‍ ആദായമാണ് സലാം എയറിന്റെ ഈ ഓഫര്‍.

Post a Comment

Before post Ad



 

Facebook

whatsapp group join banner