ചെന്നൈ നഗരത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ 88 ലോഫ്‌ളോര്‍ ബസുകള്‍ പുറത്തിറക്കി. യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് ബസുകളിലേക്ക് എളുപ്പം കയറാനായി താഴ്ന്നരീതിലാണ് ബസിന്റെ ചവിട്ടുപടികള്‍ രൂപകല്‍പന ചെയ്തത്. സ്വയംപ്രവര്‍ത്തിത വാതിലുകള്‍ സിസി. ടിവികള്‍ എന്നിവ ബസുകളിലുണ്ടാകും. ബസുകളില്‍ 70 പേര്‍ക്ക് യാത്ര ചെയ്യാനാകും. 90 ലക്ഷം രൂപയാണ് ബസിന്റെ ചെലവ്.
ബസുകള്‍ ബ്രോഡ്വേ ബസ്സ്റ്റാന്‍ഡില്‍നിന്ന് കിളാമ്പാക്കം, ആവഡി, പൂനമല്ലി, തിരുപ്പോരൂര്‍, തിരുവെട്ടിയൂര്‍, തിരുവേര്‍ക്കാട്, ടി. നഗര്‍, മഹാലിംഗപുരം, തിരുവാണ്മിയൂര്‍, താംബരം, ഗുഡുവാഞ്ചേരി, കോവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തും.
ചെന്നൈ നഗരത്തില്‍ റോഡുകളില്‍ വളവുകളും വീതികുറഞ്ഞ റോഡുകളും സബ്വേകളും കൂടുതലായതുകൊണ്ടാണ് കൂടുതല്‍ ലോഫ്‌ലോര്‍ ബസുകള്‍ റോഡിലിറക്കാതിരുന്നതെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ അറിയിച്ചു. 350 ഭിന്നശേഷി സൗഹൃദ ബസുകള്‍കൂടി റോഡിലിറക്കാന്‍ പദ്ധതിയുണ്ടെന്നും അതിനുള്ള റൂട്ടുകള്‍ ഉടന്‍ കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Post a Comment