ഇന്ത്യയിലുടനീളം ഒരു ലക്ഷം ടവറുകള്‍ BSNL ഉയര്‍ത്തും. ഇതില്‍ 5ജി സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്താന്‍ സാധിക്കും. ബിഎസ്എന്‍എല്‍ നല്‍കുന്ന കണക്കു പ്രകാരം, ഏകദേശം 2,50,000 ഉപയോക്താക്കള്‍ അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ വരിക്കാരുടെ എണ്ണത്തില്‍ അടുത്തകാലത്തായി വന്‍തോതില്‍ വര്‍ധനയുണ്ടാവുന്നതായി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി നെറ്റ് വര്‍ക്ക് തയ്യാറായിരിക്കുകയാണ്. 5ജിയിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടരുകയുമാണ്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 4ജി വികസിപ്പിച്ചത്. നിലവില്‍ ഈ സേവനം റെഡിയായിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്കകം രാജ്യത്തുടനീളം 4ജി സേവനങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഒരു കമ്പനിയുടെ നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നത് പ്രധാനമന്ത്രിയുടെ പ്രതിജ്ഞയുടെ ഭാഗമാണ്. ചൈനയടക്കം മറ്റൊരു വിദേശ രാജ്യത്തുനിന്നുമുള്ള ഉപകരണങ്ങള്‍ ബിഎസ്എന്‍എല്‍ ഉപയോഗിക്കില്ല. ഇക്കാരണത്താല്‍ ഒരു തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണ് നാം ശ്രമിച്ചത്.
ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഒന്നര വര്‍ഷം വേണ്ടിവന്നു. ഇത്തരത്തില്‍ സ്വയം സാങ്കേതികവിദ്യ വികസിപ്പിച്ച ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഭാരതം മാറി. ടവറുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളായ തേജസ് നെറ്റ് വര്‍ക്ക്, CDOT, TCS എന്നീ കമ്പനികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Post a Comment