ചിക്കന്‍ ലിവര്‍ വരട്ടിയത് ഉണ്ടാക്കാന്‍ ഏറെ എളുപ്പമാണ്. നാട്ടിലാണെങ്കില്‍ ഈ റെസിപ്പിയില്‍ ചിക്കന്‍ പാര്‍ട്‌സ് കൊണ്ട് ഉണ്ടാക്കിയാല്‍ നല്ല ടേസ്റ്റ് ആയിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടും. തണുപ്പുകാലത്ത് ഇങ്ങനെ ഉണ്ടാക്കി കഴിക്കുന്നത് ഏറെ ആരോഗ്യകരവുമാണ്.
ആവശ്യമായ ചേരുവകള്‍:-
മാരിനേഷന്-
കോഴി ലിവര്‍- 400 ഗ്രാം
മുളകുപൊടി- 1/4 tspn
മഞ്ഞള്‍പൊടി- 1/4 tspn
ഗരം മസാലപ്പൊടി- 1/4 tspn
മല്ലിപ്പൊടി- 1/2 tspn
നാരങ്ങാനീര്- 1 tbspn
ഉപ്പ്- ആവശ്യത്തിന്
ലിവര്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യമായ വലുപ്പത്തില്‍ മുറിച്ചശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചുനേരം വയ്ക്കുക.
ബാക്കി ചേരുവകള്‍:
സവാള- 2 അരിഞ്ഞത്
വെളുത്തുള്ളി- 6 അല്ലി അരിഞ്ഞത്
ഇഞ്ചി- 1 ഇഞ്ച് കഷണം അരിഞ്ഞത്
പച്ചമുളക്- 3 രണ്ടായി കീറിയത്
തക്കാളി- 1 അരിഞ്ഞത്
കറിവേപ്പില- 2 തണ്ട്
കുരുമുളക് ചതച്ചത്- 1/2 tbspn
മുളക്‌പൊടി- 1/2 tspn
മല്ലിപ്പൊടി- 1 tspn
മഞ്ഞള്‍പ്പൊടി- 1/4 tspn
വെളിച്ചെണ്ണ- 2 tbspn
തയ്യാറാക്കുന്ന വിധം:
ചീനച്ചട്ടി അടുപ്പത്തുവച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കറിവേപ്പിലയും വെളുത്തുള്ളി, ഇഞ്ചി ചേര്‍ത്ത് വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റി സോഫ്റ്റ് ആകുമ്പോള്‍ തീ കുറച്ച് പൊടികള്‍ ചേര്‍ക്കുക. കുരുമുളക് ചതച്ചതില്‍ കുറച്ച് മാറ്റിവച്ച് ബാക്കി മുഴുവന്‍ ചേര്‍ത്ത് നന്നായി പച്ചമണം മാറിയാല്‍ തക്കാളി ചേര്‍ത്ത് ഒന്ന് ഉടഞ്ഞാല്‍ മാരിനേറ്റ് ചെയ്തുവച്ച ലിവര്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ചശേഷം ചെറുതീയില്‍ അടച്ചുവച്ച് വേവിക്കുക. ഇതിന് ഏകദേശം 10 മിനിട്ട് സമയം വേണം. ഇടയ്ക്ക് തുറന്ന് ഇളക്കിക്കൊടുക്കണം.
ശേഷം മൂടി തുറന്ന് ഉപ്പ് കുറവുണ്ടെങ്കില്‍ ചേര്‍ത്തിളക്കി തീകൂട്ടി നല്ലതുപോലെ വെള്ളം വറ്റിച്ച് ഡ്രൈ ആക്കി എടുക്കുക. മാറ്റിവച്ച കുരുമുളക് ചതച്ചതു ചേര്‍ത്ത് തീ ഓഫ് ചെയ്ത് അല്‍പം കറിവേപ്പില ഞെരടി ചേര്‍ത്ത്, അല്‍പം വെളിച്ചെണ്ണ തൂവി അടച്ചുവച്ച് അല്‍പം കഴിഞ്ഞ് ചെറുചൂടോടെ വിളമ്പാം.
Post a Comment