പ്രകൃതി ദുരന്തങ്ങളില്‍നിന്ന് നഗരത്തെ സംരക്ഷിക്കാന്‍ രാജ്യത്തെ ആദ്യ ലോക്കല്‍ ഏരിയ പ്ലാനുമായി കൊച്ചി കോര്‍പ്പറേഷന്‍. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണിത് തയ്യാറാക്കുന്നതെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. വൈറ്റില കേന്ദ്രികരിച്ചായിരിക്കും ആദ്യം പദ്ധതി നടപ്പാക്കുക. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും ഫണ്ട് ഉപയോഗിക്കും. സീഹെഡിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
കൊച്ചി നേരിടുന്ന പാരിസ്ഥിതിക, ദുരന്ത വിഷയങ്ങള്‍ അര്‍ബന്‍ കമ്മീഷന്റെ അടുത്ത സിറ്റിങ്ങില്‍ അവതരിപ്പിക്കും. മാസ്റ്റര്‍പ്ലാന്‍ അടിസ്ഥാനമാക്കി ലോക്കല്‍ ഏരിയ പ്ലാനുകള്‍ തയ്യാറാക്കാനും ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നത്തെ കൗണ്‍സില്‍ ചര്‍ച്ചചെയ്യുമെന്നും മേയര്‍ പറഞ്ഞു.
Post a Comment