ടൂവീലര്‍ ലൈസന്‍സ് എടുക്കാന്‍ 'മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍' വിഭാഗത്തില്‍ ഇനി കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം നിര്‍ബന്ധമാക്കി. എന്‍ജിന്‍ കപ്പാസിറ്റി 95 സിസിക്കു മുകളില്‍ വേണമെന്നാണ് പുതിയ മോട്ടോര്‍വാഹന ചട്ടങ്ങള്‍ പറയുന്നത്. ഇതോടെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെ എം80 ആധിപത്യം അവസാനിക്കുന്നു.
ഡ്രൈവിങ് സ്‌കൂളുകളില്‍ ഭൂരിഭാഗം പേരും ടെസ്റ്റിനായി ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള എം80 കളാണ് ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് 75 സിസി മാത്രമാണ് എന്‍ജിന്‍ കപ്പാസിറ്റി. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതോടെ എം80ക്ക് പകരം ബൈക്കുകളാകും ടെസ്റ്റിന് ഉപയോഗിക്കുക. 8 മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ എം80 തിരിച്ചെടുക്കാന്‍ താരതമ്യേന എളുപ്പമാണ്.
ഇനി ഇതിലൂടെ ബൈക്ക് ഓടിച്ച് തിരിച്ചെടുക്കുകയെന്നത് കൂടുതല്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കു മാത്രമേ സാധ്യാവുകയുള്ളൂ. ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ സ്ട്രിക്റ്റ് ആക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍വാഹന വകുപ്പ് ഇത്തരം പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നത്.
Post a Comment