മഴയായാലും വെയിലായാലും വിളിച്ചാല്‍ വിളിപ്പുറത്ത് ഭക്ഷണവുമായി പറന്നെത്തുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ക്ക് മിനിമം വേതനവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാന്‍ സമഗ്ര പദ്ധതികള്‍ വരുന്നു. ഇവര്‍ക്കായി സമഗ്ര സേവന- വേതന വ്യവസ്ഥ നടപ്പാക്കും. ഇതുസംബന്ധിച്ച പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവല്‍കരിക്കുന്നതിനുള്ള സാങ്കേതിക സമിതിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഈ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് തൊഴില്‍സുരക്ഷയും ആനുകൂല്യങ്ങളും വേണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് നിരന്തരമായ ആവശ്യം ഉയര്‍ന്നിരുന്നു. വേതനത്തിലെ അപര്യാപ്തത, സ്ഥിരതയില്ലാത്ത വരുമാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇനി പരിഹരിക്കപ്പെടും.
ഓണ്‍ലൈന്‍ ഭക്ഷണവിതരണ തൊഴിലാളികള്‍ക്കായി സമഗ്രമായ നിയമനിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനും, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ കണ്‍വീനറുമായി 26 അംഗങ്ങള്‍ അടങ്ങിയതാണ് സമിതി.
Post a Comment