വിത്തുകളും തൈകളും ലഭിക്കുന്നതിന് കരമടച്ച രസീത് വേണമെന്ന നിബന്ധന കൃഷിവകുപ്പ് ഒഴിവാക്കുന്നു. കൃഷിഭവനുകള്‍ മുഖാന്തരം വിവിധ പദ്ധതികളുടെ ഭാഗമായി നല്‍കുന്ന പച്ചക്കറിവിത്തുകളും തൈകളും ലഭിക്കുന്നതിന് നികുതിയടച്ച രസീത് ഇനി മാനദണ്ഡമാവുകയില്ല. കൃഷിഭവനു കീഴിലെ പ്രദേശത്തെ താമസക്കാരാണെങ്കിലും കരമടച്ച രസീതിയില്ലാത്തവര്‍ക്കൊന്നും ഇതേവരെ തൈകളോ വിത്തുകളോ നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തമായി സ്ഥലമുള്ളവര്‍ക്കും അതിന് നികുതി നല്‍കുന്നവര്‍ക്കും മാത്രമാണ് വിത്തും മറ്റും ലഭിച്ചിരുന്നത്.
ഇത് പ്രതികൂലമായി ബാധിച്ചിരുന്നത് വാടകയ്ക്ക് താമസിക്കുന്നവരെയാണ്. കൃഷിയോട് താല്‍പര്യമുള്ളവരാണെങ്കിലും സ്വന്തം സ്ഥലമില്ലാത്തവരായതിനാല്‍ ഇവര്‍ക്ക് വിത്ത് ലഭിച്ചിരുന്നില്ല. പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവര്‍ക്കും വാടകയ്ക്ക് താമസിക്കുന്നവര്‍ക്കുമൊക്കെ വിത്ത് ലഭിക്കാത്തതുമൂലം പുറത്തുനിന്ന് വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. മാത്രമല്ല, ഗുണനിലവാരമുള്ള വിത്തുകിട്ടാത്ത പ്രശ്നവുമുണ്ടായിരുന്നു. അവര്‍ പുറത്തുനിന്ന് കിട്ടുന്ന വിത്തും വളവും മറ്റും വാങ്ങുകയായിരുന്നു ഇതേവരെ ചെയ്തിരുന്നത്.
ഇവര്‍ക്ക് മേല്‍ത്തരം വിത്തും വളവും ഉപാധിരഹിതമായി എങ്ങനെ നല്‍കാനാവുമെന്ന് ചില പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ കൃഷിഡയറക്ടറോട് ആരാഞ്ഞിരുന്നു. ഇവര്‍ക്കുള്ള മറുപടിയിലാണ് നികുതിരസീത് നിര്‍ബന്ധമാക്കേണ്ടെന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കൃഷിചെയ്യാന്‍ താല്‍പര്യമുള്ള ആര്‍ക്കും ഇനി തൈകളും വിത്തുകളും രസീത് ഹാജരാക്കാതെ ലഭിക്കാന്‍ അവസരം ലഭിക്കും.
Post a Comment