കടകളില്‍നിന്ന് ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ പഴങ്ങള്‍ വാങ്ങുമ്പോള്‍ അവയില്‍ പലവിധ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നത് നാം കാണാറുണ്ട്. സ്റ്റിക്കറുകളുള്ള പഴങ്ങള്‍ ഫ്രഷും വിലകൂടിയതും മികച്ച ഗുണനിലവാരമുള്ളതുമാണെന്ന് നാം വിചാരിക്കുന്നു. സ്റ്റിക്കറുകളില്ലാത്തവ ഗുണനിലവാരം കുറഞ്ഞതാണെന്ന തെറ്റിദ്ധാരണയുമുണ്ട്. പഴങ്ങളിലെ കോഡുകളെ പ്രൈസ് ലുക്ക് അപ്പ് കോഡ് (PUC) എന്നു പറയുന്നു. യഥാര്‍ഥത്തില്‍ പഴങ്ങളിലെ സ്റ്റിക്കറുകള്‍ ഗുണനിലവാരവുമായോ വിലയുമായോ ബന്ധപ്പെട്ടതല്ല, നമ്മുടെ ആരോഗ്യവുമായിട്ടാണ് ബന്ധം. അതെന്താണെന്ന് നോക്കാം.
ചില പഴങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളിലെ കോഡ് 9ല്‍ ആയിരിക്കും തുടങ്ങുക. അതായത് ഈ പഴങ്ങള്‍ ജൈവരീതിയില്‍ കൃഷി ചെയ്തവയാണ്. ഇതില്‍ കീടനാശിനികള്‍ ഉപയോഗിച്ചിട്ടില്ല. ഇത് ഏറ്റവും സുരക്ഷിതമായ പഴങ്ങളാണ്. വില ഇത്തിരി ഏറുമെങ്കിലും ആരോഗ്യത്തിന് ഉത്തമമാണ്.
ചില പഴങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളിലെ കോഡ് 4ല്‍ ആയിരിക്കും തുടങ്ങുക. ഈ സംഖ്യകള്‍ അര്‍ഥമാക്കുന്നത് ഈ പഴങ്ങളില്‍ കീടനാശിനികളും രാസവസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടെന്നാണ്. രാസവളങ്ങളും കീടനാശിനികളും ചേര്‍ത്ത പഴങ്ങളാണ് നാം വാങ്ങാന്‍ പോകുന്നതെന്നന്നര്‍ഥം. ഇതിന് വില കുറവായിരിക്കും.
ചിലയിനം പഴങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളിലെ കോഡ് 8ല്‍ ആരംഭിക്കുന്നതായി കാണാം. ഈ പഴങ്ങള്‍ ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ചവയല്ല, എന്നാലും നല്ല വിലയുണ്ടായിരിക്കും.
വിപണിയില്‍ കിട്ടുന്ന ചില പഴങ്ങളിലെ സ്റ്റിക്കറുകളില്‍ കോഡ് എഴുതിയിട്ടില്ല. പകരം എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി, അല്ലെങ്കില്‍ പ്രീമിയം നിലവാരം എന്നൊക്കെ എഴുതിയിരിക്കുന്നതായി കാണാം. പഴങ്ങളില്‍ ഇത്തരം സ്റ്റിക്കറുകള്‍ അനുവദനീയമല്ലെന്ന് അറിയുക. അതുകൊണ്ട് ഇനി മാര്‍ക്കറ്റില്‍ പോയി പഴങ്ങള്‍ വാങ്ങുമ്പോള്‍ സ്റ്റിക്കറിലെ ചിഹ്നങ്ങളും അടയാളങ്ങളും മനസിലാക്കി വാങ്ങുക.
Post a Comment